Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു


തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

ജമ്മുകാശ്മീരിലെ കുല്‍ഗാമില്‍ അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

16 SEPTEMBER 2018 11:48 AM IST
മലയാളി വാര്‍ത്ത

ജമ്മുകാശമീരിലെ കുല്‍ഗാമില്‍ ലഷ്‌കര്‍ ഇ ത്വയ്ബ, ഹിസ്ബുള്‍ മുജാഹിദിന്‍ അംഗങ്ങളായ അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു. കഴിഞ്ഞവര്‍ഷം രണ്ട് ബാങ്ക് ജീവനക്കാരെയും അഞ്ചു പോലീസുകാരെയും വെടിവച്ചുകൊന്ന കൊടുംഭീകരന്‍ ഗുല്‍സാര്‍ അഹമ്മദ് പാദര്‍ ഉള്‍പ്പെടെയുള്ളവരെയാണു സുരക്ഷാസേന വധിച്ചത്. ഇന്നലെ പുലര്‍ച്ചെ തെക്കന്‍കാഷ്മീരിലെ കുല്‍ഗാമില്‍ ഖ്വാസിഗുണ്ടിനു സമീപം ചൗഗാമില്‍ തെരച്ചില്‍ നടത്തുകയായിരുന്ന സുരക്ഷാസേനാംഗങ്ങളെ ഭീകരര്‍ ആക്രമിക്കുകയായിരുന്നു.

ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഗ്രാമവാസികളെ ഒഴിപ്പിച്ച ശേഷമാണു സുരക്ഷാസേന ഭീകരരെ നേരിട്ടത്. ഏറ്റുമുട്ടല്‍ തുടരുന്‌പോള്‍ സുരക്ഷാസേനയെ കല്ലെറിഞ്ഞ ഒരുവിഭാഗം യുവാക്കളെ പിരിച്ചുവിടാനുള്ള ശ്രമത്തിനിടെ ഗ്രാമവാസികളിലൊരാള്‍ കൊല്ലപ്പെട്ടു. കണ്ണീര്‍വാതക ഷെല്ലുകളും പെല്ലറ്റുകളും ഉപയോഗിച്ചാണു പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ സുരക്ഷാസേന ശ്രമിച്ചത്.
മണിക്കൂറുകള്‍ നീണ്ട സൈനിക നടപടികളിലാണു ഭീകരരെ വധിക്കാനായത്. കുല്‍ഗാമിലെ അദിജാനിലുള്ള സെയ്ഫ് എന്നറിയപ്പെടുന്ന ഗുല്‍സാര്‍ അഹമ്മദ് പാദര്‍, യാമാരാക് സ്വദേശി ദാവൂദ് എന്നറിയപ്പെടുന്ന ഫൈസല്‍ അഹമ്മദ് റാത്തര്‍, ഹാഷിം എന്നറിയപ്പെടുന്ന സാഹിദ് അഹമ്മദ് മിര്‍ അനന്തനാഗിലെ മാസ്‌രൂര്‍ മൗലവി, റഹ്മാന്‍ ഭായി എന്നറിയപ്പെടുന്ന സാഹൂര്‍ അഹമ്മദ് ലോണ്‍ എന്നിവരാണു കൊല്ലപ്പെട്ടതെന്നു സൈനികകേന്ദ്രങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ മാസം അനന്ത്‌നാഗില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ കമാന്‍ഡര്‍ അല്‍താഫിന്റെ അടുത്ത അനുയായിയാണ് ഗുല്‍സാര്‍ അഹമ്മദ് പാദര്‍. മറ്റു നാലു ഭീകരരും ചെറുതും വലുതുമായി നിരവധി ആക്രമണങ്ങളില്‍ പങ്കാളികളാണ്. ഭീകരര്‍ ഒളിച്ചിരുന്ന പ്രദേശത്തുനിന്നു നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാസേന പിടിച്ചെടുത്തു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിഫ ലോകകപ്പ് ഫുട്ബാൾ മത്സരം.... നോർവെയെ പരാജയപ്പെടുത്തി ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32ലേക്ക്  (10 minutes ago)

തൊണ്ടിമുതല്‍ തിരിമറി കേസ്...  മുന്‍മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ   സെപ്റ്റംബർ 1 ന് മാറ്റി, ജില്ലാ കോടതി പരിഗണിക്കും  (20 minutes ago)

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു  (33 minutes ago)

തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു  (43 minutes ago)

ഹോർമുസ് കടലിടുക്കിൽ കപ്പലിനുനേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക...  (59 minutes ago)

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (1 hour ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (2 hours ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (2 hours ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (2 hours ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (3 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (3 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (3 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (3 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (5 hours ago)

Malayali Vartha Recommends