മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിൽ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച ബിജെപി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച ബിജെപി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. ബാബുയ ഘോഷ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ ഒപ്പമുള്ള ചിത്രമാണ് പങ്കുവച്ചത്. ചിത്രത്തോടൊപ്പം അപകീര്‍ത്തിപ്പെടുന്ന കമന്റും ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു. വേണ്ട സമയത്ത് വിവാഹം കഴിച്ചില്ലെങ്കില്‍ ആണ്‍കുട്ടികള്‍ വഴിതെറ്റിപ്പോകും. എന്നാല്‍ ഒരു പെണ്‍കുട്ടി വേണ്ട സമയത്ത് വിവാഹം കഴിച്ചില്ലെങ്കില്‍ എന്തു സംഭവിക്കും എന്നാണ് പശ്ചിമബംഗാള്‍ കണ്ടുകൊണ്ടിരിക്കുന്നത് എന്നാണ് ഇയാള്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
സമൂഹമാധ്യമങ്ങളില്‍ അശ്ലീല കമന്റ് പോസ്റ്റ് ചെയ്തു എന്ന കുറ്റത്തിനാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കമന്റിനു പുറമെ മമതാ ബാനര്‍ജിയെ മോശമായി ചിത്രീകരിക്കുന്ന ചില ആര്‍ട്ടിക്കുകളും ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha