Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

കർണാടകയിൽ സഖ്യ സർക്കാരിനെ താഴെ ഇറക്കാനുള്ള നീക്കങ്ങൾ ശക്തം; സംസ്ഥാനത്ത് ബിജെപി ലക്ഷ്യം വയ്ക്കുന്നത് എന്ത്

19 SEPTEMBER 2018 09:09 AM IST
മലയാളി വാര്‍ത്ത

കര്‍ണാടകയില്‍ എച്ച്.ഡി. കുമാരസ്വാമി സര്‍ക്കാരിനെ അടുത്തു തന്നെ താഴെയിറക്കുക എന്ന ലക്ഷ്യമാണ് ബിജെപി ക്ക് ഉള്ളത്. സഖ്യസര്‍ക്കാരിന്റെ ലിംഗായത്ത് വിരുദ്ധ, ഉത്തര കര്‍ണാടക വിരുദ്ധ നടപടികളില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കുള്ള അതൃപ്തിയാണ് ബിജെപിക്കു പ്രതീക്ഷ പകരുന്നത്.

കോണ്‍ഗ്രസിലെ ചേരിപ്പോരും കുമാരസ്വാമി സര്‍ക്കാരിനു തലവേദനയാണ്. ബെലഗാവി രണ്ടാം തലസ്ഥാനമാക്കുമെന്നും സുവര്‍ണ വിധാന്‍ സൗധ പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാക്കുമെന്നും കുമാരസ്വാമി നടത്തിയ പ്രഖ്യാപനങ്ങള്‍ കടലാസില്‍ ഒതുങ്ങുകയാണ്. ലിംഗായത്ത് ഭൂരിപക്ഷമുള്ള മേഖലകളില്‍ ഈ നടപടികള്‍ കടുത്ത അതൃപ്തിക്കിടയാക്കിയെന്നും എംഎല്‍എമാര്‍ ബിജെപിയുമായി ചര്‍ച്ചയിലാണെന്നും അഭ്യൂഹമുണ്ട്.

ഇതിനിടെ ലോട്ടറി, ചൂതാട്ട മാഫിയയുടെ സഹായത്തോടെ തന്നെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നാണു കുമാരസ്വാമിയുടെ ആരോപണം. പണവും പദവിയും വാഗ്ദാനം ചെയ്ത് യുവ എംഎല്‍എമാരെ വശത്താക്കാനാണ് ഇവരുടെ ശ്രമം. ചില കോണ്‍ഗ്രസ് എംഎല്‍എമാരുടെ പട്ടിക ഇവര്‍ തയാറാക്കിയിട്ടുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ദേവെഗൗഡ കുടുംബം ഭരണത്തില്‍ അമിതമായി ഇടപെടുന്നതിലും പിഡബ്ല്യുഡി മന്ത്രി എച്ച്.ഡി. രേവണ്ണ മറ്റു വകുപ്പുകളില്‍ കൈകടത്തുന്നതിലും കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. എംഎല്‍എമാരുടെ അനുമതിയോ അറിവോ ഇല്ലാതെയാണ് സ്ഥലംമാറ്റങ്ങളും മറ്റും നടക്കുന്നതെന്നാണ് ആക്ഷേപം. ഇതു സംബന്ധിച്ച പരാതികള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പരിഗണിക്കാതിരിക്കുന്നതും അതൃപ്തി വര്‍ധിപ്പിക്കുന്നു.

 കോണ്‍ഗ്രസില്‍ ജാര്‍ക്കിഹോളി സഹോദരന്മാരും ഡി.കെ. ശിവകുമാറും തമ്മില്‍ നിലനില്‍ക്കുന്ന പടലപ്പിണക്കം ഒരു നാള്‍ പൊട്ടിത്തെറിയിലെത്തുമെന്നും തങ്ങളുടെ നീക്കങ്ങള്‍ അത് ഗുണകരമാകുമെന്നും ബിജെപി നേതാക്കള്‍ കണക്കുകൂട്ടുന്നു. മുന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യയും ഹെസകൊട്ടെ എംഎല്‍എ എംടിബി നാഗരാജും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ല. ഈ നില തുടര്‍ന്നാല്‍ കുമാരസ്വാമി സര്‍ക്കാരിന് അധികനാള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് ബിജെപി പ്രതീക്ഷ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (23 minutes ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (32 minutes ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (49 minutes ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (1 hour ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (2 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (9 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (9 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (9 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (9 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (9 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (9 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (10 hours ago)

Malayali Vartha Recommends