Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

സ്‌കൂള്‍ മുതല്‍ തുടങ്ങിയ പ്രണയം... കോളജില്‍ പഠിച്ചതോടെ ജീവിതം പങ്കിടാന്‍ അവര്‍ തീരുമാനിച്ചു; വീട്ടുകാരുടെ എതിര്‍പ്പു വകവയ്ക്കാതെ വിവാഹവും... പ്രണയ് കുമാറിന് വേണ്ടി അമൃതയുടെ പിതാവ് വിലയിട്ടത് ഒരു കോടിയുടെ ക്വട്ടേഷന്‍; കൊല്ലാനെത്തിയത് മുന്‍ ഗുജറാത്ത് മന്ത്രിയെ കൊലപ്പെടുത്തിയ പാക് ചാരസംഘടനയിലെ വാടകക്കൊലയാളി; തെലങ്കാനയില്‍ ഗര്‍ഭിണിയായ ഭാര്യക്കു മുന്നില്‍വച്ച് എന്‍ജിനീയറെ വെട്ടിക്കൊന്ന സംഭവത്തില്‍ യുവതിയുടെ പിതാവും വാടക കൊലയാളികളും അടക്കം ഏഴ് പേര്‍ അറസ്റ്റില്‍

19 SEPTEMBER 2018 10:22 AM IST
മലയാളി വാര്‍ത്ത

സ്‌കൂള്‍ മുതല്‍ തുടങ്ങിയ പ്രണയം. കോളജില്‍ പഠിച്ചതോടെ ജീവിതം പങ്കിടാന്‍ അവര്‍ തീരുമാനിച്ചു; വീട്ടുകാരുടെ എതിര്‍പ്പു വകവയ്ക്കാതെ വിവാഹവും. തെലങ്കാനയില്‍ ഗര്‍ഭിണിയായ ഭാര്യക്കു മുന്നില്‍വച്ച് എന്‍ജിനീയറെ വെട്ടിക്കൊന്ന സംഭവത്തില്‍ യുവതിയുടെ പിതാവും വാടക കൊലയാളികളും അടക്കം ഏഴ് പേര്‍ അറസ്റ്റില്‍. 

''ഇങ്ങനെ അരുംകൊല ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല. ഗര്‍ഭം അലസിപ്പിക്കാന്‍ അച്ഛന്‍ നിര്‍ബന്ധിച്ചിരുന്നു. പ്രണയയുടെ കുഞ്ഞിനെ ഞാന്‍ നശിപ്പിക്കില്ല. ഈ കുട്ടിയാണ് എന്റെ ഭാവി. എന്നെ പൊന്നു പോലെ അദ്ദേഹം നോക്കിയിരുന്നു, ഗര്‍ഭിണിയായശേഷം നന്നായി പരിചരിച്ചിരുന്നു'' അമൃതവര്‍ഷിണി. 

കഴിഞ്ഞ വെള്ളിയാഴ്ചയാണു പെരുമല്ല പ്രണയ് കുമാറി(24)നെ ഭാര്യ അമൃതവര്‍ഷിണി(22)യുടെ മുന്നില്‍വച്ച് ക്വട്ടേഷന്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. വാടക കൊലയാളിയായ സുഭാഷ് കുമാര്‍ ശര്‍മയെ ബിഹാറിലെ സമസ്തിപുരില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ അച്ഛന്‍ മാരുതി റാവു, അമ്മാവന്‍ ശ്രാവണ്‍ റാവു എന്നിവരടക്കം ആറ് പേരെ നല്‍ഗോണ്ടയില്‍നിന്നും പോലീസ് അറസ്റ്റ് ചെയ്തു. അമൃതയുടെ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പോയി മടങ്ങുമ്പോഴായിരുന്നു ആക്രമണം. ഒരു കോടി രൂപയ്ക്കാണു ക്വട്ടേഷന്‍ നല്‍കിയതെന്നാണു പോലീസിനു ലഭിച്ച വിവരം. പാക് ചാര സംഘടനയായ ഐ.എസ്.ഐയുമായി കൊലയാളികള്‍ക്കു ബന്ധമുണ്ടെന്ന സൂചനയുണ്ട്.

ദളിത് ക്രിസ്ത്യാനിയായ പ്രണയയും സവര്‍ണ വിഭാഗക്കാരിയായ അമൃതയും സ്‌കൂള്‍തലം മുതല്‍ പ്രണയത്തിലായിരുന്നു. കോളജില്‍ പഠിച്ചതോടെ ജീവിതം പങ്കിടാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പു വകവയ്ക്കാതെ കഴിഞ്ഞ ജനുവരിയിലായിരുന്നു വിവാഹം. ഇതോടെ, അമൃതയുടെ വീട്ടുകാരില്‍നിന്നു വധഭീഷണിയുണ്ടായിരുന്നു.

അതിനാല്‍, ചിലയിടങ്ങളില്‍ ഒളിച്ചുകഴിഞ്ഞു. കഴിഞ്ഞ മേയില്‍ പ്രണയയുടെ കുടുംബക്കാര്‍ ഇവരുടെ വിവാഹ സല്‍ക്കാരം സംഘടിപ്പിച്ചു. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പിതാവിന്റെ പക വര്‍ധിക്കുകയായിരുന്നു. ഓഗസ്റ്റ് ഒന്‍പതിനാണു പ്രണയയെ കൊല്ലാന്‍ ക്വട്ടേഷന്‍ സംഘവുമായി ധാരണയായത്. രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കാന്‍ അമൃതയുടെ പിതാവ് മാരുതി റാവു ഭരണകക്ഷിയായ ടി.ആര്‍.എസില്‍ ചേരുകയും ചെയ്തു.

ക്വട്ടേഷന്‍ തുകയില്‍ പ്രതികള്‍ 18 ലക്ഷം രൂപയായിരുന്നു പ്രതികള്‍ കൈപ്പറ്റിയിരുന്നത്. ഗുജറാത്തിലെ മുന്‍ മന്ത്രിയായിരുന്ന ഹരെന്‍ പാണ്ഡ്യയെ കൊലപ്പെടുത്തി ജയില്‍മോചിതനായ കുറ്റവാളിയാണ് സുഭാഷ് കുമാര്‍ ശര്‍മ. നല്‍ഗൊണ്ടയില്‍നിന്നുള്ള ചിലര്‍ ബിഹാറില്‍നിന്ന് കൊലയാളിയെ വാടകയ്‌ക്കെടുക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. വര്‍ഷിണിയെ ജീവിതാവസാനം വരെ സംരക്ഷിക്കുമെന്ന് കുമാറിന്റെ പിതാവ് പെരുമല്ല ബാലസ്വാമി അറിയിച്ചു.

തന്നെയും ഭര്‍ത്താവിനെയും വേര്‍പിരിക്കാന്‍ അതിസമ്പന്നനായ പിതാവ് രാഷ്ട്രീയ നേതാക്കളെ ഉപയോഗിച്ചു സമ്മര്‍ദം ചെലുത്തിയെന്ന് അമൃത വര്‍ഷിണി റാവു വ്യക്തമാക്കി. ഭര്‍ത്താവിന്റെ കുടുംബത്തിനൊപ്പം ജീവിക്കുമെന്ന് അവര്‍ വ്യക്തമാക്കി. പിതാവിന്റെ സ്വത്തിനെക്കുറിച്ചും അന്വേഷിക്കണം. അദ്ദേഹത്തിന് എല്ലാ പാര്‍ട്ടിയിലും വലിയ സ്വാധീനമുണ്ടെന്നും അമൃത പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (21 minutes ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (30 minutes ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (47 minutes ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (59 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (2 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (9 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (9 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (9 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (9 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (9 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (9 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (10 hours ago)

Malayali Vartha Recommends