ലോക അഹിംസ ദിനത്തില്‍, കര്‍ഷകരെ ക്രൂരമായി മര്‍ദ്ദിച്ചുകൊണ്ട് ബിജെപി ഗാന്ധി ജയന്തി ആഘോഷത്തിന് തുടക്കം കുറിച്ചു; കര്‍ഷകരെ തടഞ്ഞ സംഭവത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തിയ കര്‍ഷകരെ തടഞ്ഞ സംഭവത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ക്ക് അവരുടെ പരാതികള്‍ ബോധിപ്പിക്കാനുള്ള അനുവാദം പോലും നല്‍കിയില്ലെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകരെ പോലീസ് തടഞ്ഞതിന്റെ പശ്ചാത്തലത്തില്‍ രാഹുലിന്റെ പ്രതികരണം.
ലോക അഹിംസ ദിനത്തില്‍, കര്‍ഷകരെ ക്രൂരമായി മര്‍ദ്ദിച്ചുകൊണ്ട് ബിജെപി ഗാന്ധി ജയന്തി ആഘോഷത്തിന് തുടക്കം കുറിച്ചു. കര്‍ഷകര്‍ക്ക് ഇപ്പോള്‍ രാജ്യതലസ്ഥാനത്തേക്ക് വരാന്‍ കഴിയുന്നില്ല. അവരുടെ ദുരവസ്ഥയെക്കുറിച്ച് സംസാരിക്കാനും സാധിക്കുന്നില്ലെന്നും ട്വിറ്ററില്‍ രാഹുല്‍ കുറ്റപ്പെടുത്തി.
ഉത്തര്‍പ്രദേശില്‍ നിന്ന് ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തിലാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തിയത്. കാര്‍ഷിക കടം എഴുതിത്തള്ളണം, കാര്‍ഷിക വിള ഇന്‍ഷുറന്‍സ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ മാര്‍ച്ചില്‍ 70,000ലേറെ കര്‍ഷകരാണ് അണിചേര്‍ന്നത്.
https://www.facebook.com/Malayalivartha



























