ഐസിഐസിഐ ബാങ്ക് എംഡി ചന്ദ കൊച്ചാര്‍ രാജിവച്ചു

ഐസിഐസിഐ ബാങ്ക് എംഡിയും സിഇഒയുമായ ചന്ദ കൊച്ചാര്‍ രാജിവച്ചു. വീഡിയോകോണ്‍ ഗ്രൂപ്പിന് ക്രമവിരുദ്ധമായി വായ്പ അനുവദിച്ചതില്‍ അന്വേഷണം നേരിടുന്നതിനിടെയാണ് രാജി.
സന്ദീപ് ബക്ഷിയെ പുതിയ എംഡിയായും സിഇഒയായും നിയമിച്ചു. അഞ്ച് വര്‍ഷമാണ് ബക്ഷിയുടെ കാലാവധി. 2023 ഒക്ടോബര്‍ മൂന്ന് വരെ ബക്ഷി തല്‍സ്ഥാനത്ത് തുടരും. വായ്പയെക്കുറിച്ചുള്ള അന്വേഷണം തുടരുമെന്നും ബാങ്ക് മാനേജ്മെന്റ് അറിയിച്ചു.
കഴിഞ്ഞ ജൂണില്‍ അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ചന്ദ കോച്ചാര്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്ന് സന്ദീപ് ബക്ഷിക്ക് ഐസിഐസിഐ താല്‍ക്കാലിക ചുമതല നല്‍കിയിരുന്നു.
3,250 കോടി രൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കൊച്ചാര്‍ നടപടി നേരിടുന്നത്. 2012ലാണ് ഐസിഐസിഐ ബാങ്ക് വീഡിയോകോണിന് വായ്പ അനുവദിച്ചത്.
https://www.facebook.com/Malayalivartha


























