മനോഹര്‍ പരീക്കര്‍ പ്രതിരോധ മന്ത്രിയാകും. ഗോവ മുഖ്യമന്ത്രിസ്ഥാനം നാളെ രാജിവെക്കും

ഞായറാഴ്ച നടക്കുന്ന കേന്ദ്ര മന്ത്രിസഭാ വികസനത്തില്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഉള്‍പ്പടെ പുതുതായി 10 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. കേന്ദ്ര പ്രതിരോധ മന്ത്രിയാകുമെന്ന് ഉറപ്പായതോടെ പരീക്കര്‍ ഗോവ മുഖ്യമന്ത്രി സ്ഥാനം നാളെ രാജിവെക്കും. കേന്ദ്രത്തില്‍ പുതിയ ചുമതല ഏറ്റെടുക്കുന്നതിന് തയാറായിരിക്കാന്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഫോണില്‍ ആവശ്യപ്പെട്ടതായി പരീക്കര്‍ പറഞ്ഞു. നവംബര്‍ ഒമ്പതിന് രാഷ്ട്രീയത്തില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് പരീക്കര്‍.
ഗോവയില്‍ ഭരണകക്ഷിയായ ബി.ജെ.പിയുടെ 21 എം.എല്‍.എമാര്‍ ഇന്ന് യോഗം ചേര്‍ന്ന് പരീക്കറുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കും. നിയമസഭാ സ്പീക്കര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസ, ആരോഗ്യമന്ത്രി ലക്ഷ്മികാന്ത് പാര്‍സേക്കര്‍ എന്നിവരില്‍ ആരെങ്കിലുമാകും പുതിയ മുഖ്യമന്ത്രിയാകുകയെന്നാണ് സൂചന.
ശിവസേന നേതാവ് സുരേഷ് പ്രഭു, മുന്‍മന്ത്രി യശ്വന്ത് സിന്‍ഹയുടെ മകന്‍ ജയന്ത് സിന്‍ഹ, ഹിമാചല്‍പ്രദേശില്‍നിന്നുള്ള യുവമോര്‍ച്ച നേതാവ് അനുരാഗ് ഠാക്കൂര്‍, ഹരിയാണയില്‍ നിന്നുള്ള ജാട്ട് നേതാവ് ബീരേന്ദ്ര സിങ്, ബിഹാറില്‍നിന്നുള്ള ബൂമിഹാര്‍ നേതാവ് ഗിരിരാജ് സിങ്, രാജസ്ഥാനില്‍നിന്ന് കേണല്‍ സോനാറാം ചൗധരി, ഗജേന്ദ്ര സിങ് ശെഖാവത്ത്, മഹാരാഷ്ട്രയില്‍നിന്ന് ഹന്‍സ്രാജ് അഹീര്‍, ടി.ഡി.പിയില്‍ നിന്ന് വൈ.എസ് ചൗധരി എന്നിവരുടെ പേരുകളാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























