മോഡിയുടെ ചിത്രം വെച്ചുള്ള പ്രചാരണം എപിപി വിവാദത്തില്

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം വച്ചു വോട്ടുപിടിക്കാനുള്ള ശ്രമം ആംആദ്മി പാര്‍ട്ടിക്ക് തിരിച്ചടിയായി. വോളന്റിയര്‍മാര്‍ക്കു സംഭവിച്ച അബദ്ധമാണിതെന്നാണ് എപിപി പറയുന്നത്. എങ്കിലും ഗുരുതരമായ വീഴചയായി എപിപി നേതാക്കള്‍ തന്നെ പറയുന്നുണ്ട്.
പ്രധാനമന്ത്രിയായി മോഡി, മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ എന്ന തലക്കെട്ടോടു കൂടി നിയമസഭാ തെരഞ്ഞെടുപ്പിനായി വോട്ട് അഭ്യര്‍ഥിച്ചു കഴിഞ്ഞദിവസം പാര്‍ട്ടി വെബ്‌സൈറ്റില്‍ വന്ന ബാനറാണ് ആപ്പിനെ വെട്ടിലാക്കിയത്. വിവാദമായതിനെ തുടര്‍ന്ന് അവര്‍ ബാനര്‍ പിന്‍വലിച്ചിരുന്നു.
ഡല്‍ഹിയിലെ ജനം മനസ്സില്‍ ചിലതു തീരുമാനിച്ചിട്ടുണ്ട്. കരുത്തനായ പ്രധാനമന്ത്രി വേണമെന്നു മനസ്സിലാക്കി അവര്‍ മോഡിയെ തെരഞ്ഞെടുത്തു. അഴിമതിയും വിലക്കയറ്റവും തടയാനും സ്‌കൂളുകളും ആശുപത്രികളും ഗതാഗത സംവിധാനവുമൊക്കെ നന്നാക്കാനും കരുത്തനായ ഒരു മുഖ്യമന്ത്രി വേണം. അതിനായി അരവിന്ദ് കെജ്‌രിവാളിനെ തെരഞ്ഞെടുക്കൂ എന്നും വെബ്‌സൈറ്റില്‍ ആഹ്വാനമുണ്ടായിരുന്നു.
ബാനര്‍ വിവാദമായതോടെ എ.എ.പി. ബി.ജെ.പിയുടെ ബി. ടീമാണെന്നു വ്യക്തമായയെന്ന വിലയിരുത്തലുമായി കോണ്‍ഗ്രസ് രംഗത്തുവന്നു. തെരഞ്ഞെടുപ്പിനു മുമ്പേ ആം ആദ്മി പാര്‍ട്ടി കീഴടങ്ങിയെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. പോസ്റ്ററിനെതിരേ സോഷ്യല്‍ മീഡിയയിലടക്കം വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























