Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....


മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...


ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത


മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...


കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്

ഞാൻ ഈ പാർട്ടി വിടുകയാണ്, ഈ കസേരകൾ എന്റേതാണ്; ലോക്സഭ സീറ്റ് നിഷേധിച്ച നീരസത്തിൽ കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടി ഓഫീസിലെ കസേരകള്‍ എടുത്തുകൊണ്ടുപോയി

27 MARCH 2019 05:39 PM IST
മലയാളി വാര്‍ത്ത

ലോക്‌സഭ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടി ഓഫീസിലെ കസേരകള്‍ എടുത്തുകൊണ്ടുപോയി. സില്ലോദ് എംഎല്‍എ അബ്ദുള്‍ സത്താറാണ് ലോക്‌സഭ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കസേരകള്‍ എടുത്തുകൊണ്ടുപോയത്. 300 കസേരകളാണ് സത്താര്‍ കൊണ്ടുപോയത്.

താന്‍ പാര്‍ട്ടി വിടുകയാണെന്നും കസേരകള്‍ തന്റേതാണ് എന്നും അബ്ദുള്‍ സത്താര്‍ പറയുന്നു. ഷാഗുഞ്ചിലെ ഗാന്ധി ഭവന്‍ എന്ന കോണ്‍ഗ്രസ് ഓഫീസില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം എന്‍സിപി നേതാക്കളേയും ചേര്‍ത്ത് യോഗം നടത്താന്‍ തീരുമാനിച്ചിരുന്നു. ഇരിക്കാന്‍ കസേരകളില്ലാത്തതിനാല്‍ എന്‍സിപി ഓഫീസിലാണ് പിന്നീട് യോഗം നടത്തിയത്.

മേഖലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളിലൊരാളാണ് അബ്ദുള്‍ സത്താര്‍. ഔറംഗബാദ് ലോക്‌സഭ സീറ്റ് അബ്ദുള്‍ സത്താര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായ (എംഎല്‍സി) സുഭാഷ് സംബാദിനെയാണ് കോണ്‍ഗ്രസ് ഇവിടെ മത്സരിപ്പിക്കുന്നത്. ഇതിലുള്ള അമര്‍ഷം കൊണ്ടാണ് സത്താറിന്റെ മറുപടി. യോഗം നടക്കാന്‍ പോകുന്ന കാര്യമറിഞ്ഞ സത്താര്‍ അനുയായികളെ വിട്ട് കസേരകള്‍ എടുപ്പിക്കുകയായിരുന്നു. ഇനി സീറ്റ് കിട്ടിയവര്‍ കാര്യങ്ങള്‍ നോക്കട്ടെ എന്ന് അബ്ദുള്‍ സത്താര്‍ പറഞ്ഞു.

അതേസമയം സത്താറിന് കസേര ആവശ്യമുള്ളതിനാല്‍ അദ്ദേഹം കൊണ്ടുപോയതായിരിക്കാം എന്നും തങ്ങള്‍ക്ക് നിരാശയില്ല എന്നും സ്ഥാനാര്‍ത്ഥി സുഭാഷ് സംബാദ് പറഞ്ഞു. സത്താര്‍ ഇപ്പോളും കോണ്‍ഗ്രസിലാണ്. അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിട്ടില്ല എന്ന എന്നും സംബാദ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവില  (2 minutes ago)

കണ്ണീര്‍ക്കാഴ്ചയായി.... തട്ടുകട നടത്തി തിരികെ ബൈക്കില്‍ പോകവേ അപകടം  (21 minutes ago)

നാളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം  (33 minutes ago)

വാഹനാപകടത്തില്‍ വയനാട് സ്വദേശിക്ക് ദാരുണാന്ത്യം  (49 minutes ago)

ഉജ്വല തിരിച്ചുവരവുമായി മാഗ്‌നസ് കാള്‍സന്‍  (58 minutes ago)

അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തില്‍ നിന്ന് കാണാന്‍ സുവര്‍ണാവസരമൊരുങ്ങുന്നു  (1 hour ago)

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്  (1 hour ago)

അര്‍ജന്റീനയില്‍ നിന്നാണ് മോദി ബ്രസീലില്‍ എത്തിയത്...  (1 hour ago)

കെ എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിയിടിച്ചു...  (2 hours ago)

ഒന്നിനെതിരേ നാലുഗോളുകള്‍ക്ക്...  (2 hours ago)

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നല്‍ പ്രളയം...  (2 hours ago)

നാല് വയസുകാരനെ അതിസാഹസികമായി ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി....  (2 hours ago)

ശാരീരികമായി കടുത്ത ശിക്ഷ നല്‍കാന്‍ അദ്ധ്യാപകര്‍ക്ക്  (2 hours ago)

ഈ അടുത്ത കാലത്തെ ഏറ്റവും വലിയ കടുവ ദൗത്യം. കടുവ കൂട്ടില്‍ ആയത് 53 ആം ദിനം  (3 hours ago)

പറന്നുയർന്ന വിമാനത്തിന്റെ മുൻഭാഗം ഇളകിത്തെറിച്ച് തെന്നിമാറി..!ചിറകിലൂടെ യാത്രക്കാരെ ഇറക്കി ..  (3 hours ago)

Malayali Vartha Recommends