കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്റെ കള്ളയൊപ്പിട്ട് പണം തട്ടി; ബിജെപി ജനറല്‍ സെക്രട്ടറി പി മുരളീധര റാവുവിനെതിരെ പൊലീസ് കേസെടുത്തു

കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്റെ കള്ളയൊപ്പിട്ട് പണം തട്ടിയ ബിജെപി ജനറല്‍ സെക്രട്ടറി പി മുരളീധര റാവുവിനെതിരെ പൊലീസ് കേസെടുത്തു. നിര്‍മല സീതാരാമന്റെ വ്യാജ ഒപ്പിട്ട് ജോലി നിയമന കത്ത് കാണിച്ച് പണം തട്ടിയ കേസിലാണ് മുരളീധരനടക്കം ഒമ്ബത് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
ഹൈദരാബാദ് സ്വദേശികളായ മഹിപാല്‍ റെഡ്ഡി-ടി പ്രവര്‍ണ റെഡ്ഡി ദമ്ബതികളുടെ പരാതിയിന്‍ മേലാണ് പൊലീസ് കേസെടുത്തത്. ഫാര്‍മസ്യൂട്ടിക്കല്‍ എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സിലിന്റെ ചെയര്മാന് പദവി വാഗ്ദാനം ചെയ്ത് ദമ്ബതികളുടെ കയ്യില്‍ നിന്ന് 2.17 കോടി രൂപയാണ് മുരളീധരനും സംഘവും തട്ടിയതെന്ന് ദമ്ബതികള്‍ പരാതിയില്‍ ആരോപിച്ചു. വിശ്വാസവഞ്ചന, കള്ളയൊപ്പിടല്‍, വ്യാജരേഖ ചമയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha