ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; നാല് ബിഎസ്എഫ് ജവാന്മാർ വെടിയേറ്റ് മരിച്ചു; രണ്ട് പേർക്ക് പരിക്ക്
ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിനിടെ നാല് ബിഎസ്എഫ് ജവാന്മാർ വെടിയേറ്റ് മരിച്ചു. മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. വ്യാഴാഴ്ച ഉച്ചയോടെ ഛത്തീസ്ഗഡിലെ കങ്കർ ജില്ലയിലാണ് ബിഎസ്എഫും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടിയത്.
ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ നാല് മാവോയിസ്റ്റുകൾ മാർച്ച് 28 ന് കൊല്ലപ്പെട്ടിരുന്നു. സിആർപിഎഫിന്റെ കോബ്ര ബറ്റാലിയനും ഛത്തീസ്ഗഡ് പൊലീസ് ഫോഴ്സും സംയുക്തമായാണ് ആക്രമണം നടത്തിയത്.
മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ബിഎസ്എഫ് ബറ്റാലിയൻ 114 അംഗങ്ങൾ പരിശോധന നടത്തവെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha