മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചത് പാമ്പിനെ കൊല്ലാന്‍, പക്ഷേ ചൂടേറ്റ് ജീവന്‍പോയത് അഞ്ച് പുലിക്കുട്ടികള്‍ക്ക്!
പുനെയില്‍ ഒരു കൃഷിയിടത്തില്‍ പാമ്പിനെ കൊല്ലാന്‍ കരിമ്പിന് കൃഷിയുടെ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു.
കൂട്ടത്തില്‍ അഞ്ച് പുലിക്കുട്ടികളും ചത്തു. പൂനെയിലെ അംബേഗാവന് താലൂക്കിലാണ് സംഭവം.
കരിമ്പിന് തോട്ടത്തില്‍ പാമ്പിനെ കണ്ടതിനെ തുടര്‍ന്നാണ് തീയിട്ടത്. എന്നാല്‍ മാലിന്യക്കൂമ്പാരത്തില്‍ പുലിക്കുട്ടികളുള്ള വിവരം അറിഞ്ഞിരുന്നില്ല.
പത്തുദിവസം പ്രായമായ പുലിക്കുട്ടികളാണ് ചത്തത്. തള്ളപ്പുലി തീറ്റതേടിപ്പോയ സമയത്താകാം ദുരന്തമെന്ന് വനംവകുപ്പ് അധികൃതര്‍ കരുതുന്നു.
തള്ളപ്പുലിയുടെ ആക്രമണം ഭയന്ന് ഇപ്പോള്‍ തോട്ടത്തില്‍ പോകാന്‍ കര്‍ഷകര്‍ക്ക് സാധിക്കുന്നില്ല.
വനനശീകരണം വന്‍തോതില്‍ നടക്കുന്നതിനാലാണ് വന്യമൃഗങ്ങള്‍ കൃഷിയിടത്തിലേക്ക് ഇറങ്ങുന്നതെന്ന് വനംവകുപ്പ് അധികാരികള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha