വിയോജിപ്പ് രേഖപ്പെടുത്തുന്നവരെ ബിജെപി ശത്രുക്കളായി കാണാറില്ല; ബിജെപി നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശവുമായി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി രംഗത്ത്; അദ്വാനിയെ പോലുള്ളവർ ശക്തിപ്പെടുത്തിയ പാർട്ടിയിൽ പ്രവർത്തിക്കാനായതിൽ സന്തോഷമുണ്ടെന്ന് നരേന്ദ്ര മോദി
ബിജെപി നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശവുമായി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി രംഗത്ത്. ബിജെപിക്ക് ശത്രുക്കളില്ല, എതിരാളികളേ ഉള്ളൂ എന്ന് അദ്വാനി പറഞ്ഞു. ബിജെപി സ്ഥാപക ദിനത്തോട് (ഏപ്രില്‍ ആറ്) അനുബന്ധിച്ചാണ് അദ്വാനി ബ്ലോഗിൽ കുറിച്ചത്.
ആദ്യം രാജ്യം, പിന്നീട് പാര്‍ട്ടി, അതിനുശേഷം വ്യക്തി എന്ന ആശയത്തിലൂന്നിയാണ് ഇതുവരെ പ്രവര്‍ത്തിച്ചത്. ഇനിയും അങ്ങനെതന്നെ മുന്നോട്ടുപോകും. വിയോജിപ്പും അഭിപ്രായ സ്വാതന്ത്രവും അംഗീകരിക്കുക എന്നതാണ് ജനാധിപത്യത്തിന്റെ കാതല്‍. രാഷ്ട്രീയ വിയോജിപ്പ് രേഖപ്പെടുത്തുന്നവരെ തുടക്കം മുതലേ ബിജെപി ശത്രുക്കളായി കണ്ടിട്ടില്ല. രാഷ്ട്രീയ വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ ദേശവിരുദ്ധരായും ബിജെപി കണ്ടിട്ടില്ല. രാഷ്ട്രീയമായും വ്യക്തിപരമായും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ബിജെപി അംഗീകരിച്ചിട്ടുണ്ട്.
രാജ്യത്തെ ജനാധിപത്യം ശക്തിപ്പെടുത്താന്‍ എല്ലാവരും ശ്രമിക്കുമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. ജനാധിപത്യത്തിന്റെ ഉത്സവങ്ങളാണ് തിരഞ്ഞെടുപ്പുകള്‍. ഇന്ത്യന്‍ ജാനാധിപത്യത്തെക്കുറിച്ച് സത്യസന്ധമായ ആത്മപരിശോധന നടത്തുന്നതിനുള്ള അവസരംകൂടിയാണിതെന്നും അദ്ദേഹം ബ്ലോഗില്‍ കുറിച്ചു.
https://www.facebook.com/Malayalivartha