മോദിയുടെ ഭരണം എല്ലാ വിഭാഗങ്ങളെയും തകര്‍ത്തു; ജനങ്ങളോട് സംസാരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഞ്ച് മിനിറ്റ് പോലും സമയമില്ലെന്ന് പ്രിയങ്ക ഗാന്ധി
ജനങ്ങളോട് സംസാരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഞ്ച് മിനിറ്റ് പോലും സമയമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മോദിയുടെ ഭരണം എല്ലാ വിഭാഗങ്ങളെയും തകര്‍ത്തുവെന്നും അവര്‍ പറഞ്ഞു.
വാരാണസിയിലെ ജനങ്ങളെ മോദി അവഗണിച്ചു. അഞ്ച് വര്‍ഷത്തിനിടെ വാരാണസിയിലെ ഏതെങ്കിലും പാവപ്പെട്ടവനെ മോദി കണ്ടിട്ടുണ്ടോയെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. വന്‍കിടക്കാര്‍ക്കാണ് മോദി പണം നല്‍കുന്നതെന്നും കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പാവങ്ങള്ക്കുള്ളതാണെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha