അതേ ഇത് ഇന്ത്യൻ റെയിൽവേയാണ് ; കല്ലെറിഞ്ഞാന്‍ ഇനി കുടുങ്ങും'
അതേ ഇന്ത്യൻ റെയിൽവേ യാണ് കളി ഞങ്ങളോട് വേണ്ട ..... ഇനി മുതൽ ട്രെയിനിന് നേരെ കല്ലെറിയുന്നവരെ പിടികൂടാനൊരുങ്ങിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ വന്ദേ ഭാരത് എക്സ്പ്രസിലാണ് കല്ലെറിയുന്നവരെ കുടുക്കാനായി എക്സ്റ്റീരിയര്‍ ക്യാമറകള്‍ ഘടിപ്പിച്ചത്.
ട്രെയിന്‍ 18 എന്ന് അറിയപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിയുന്നത് പതിവായതോടെയാണ് പുതിയ നീക്കവുമായി റെയില്‍വെ രംഗത്തെത്തിയിരിക്കുന്നത്. ഫെബ്രുവരിയില്‍ ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചത് മുതല്‍ ഏകദേശം ഒരു ഡസനോളം കല്ലേറുകേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
12 ജനല്‍ ചില്ലുകള്‍ ഇതുവരെ തകർത്തിരിക്കുന്നത് . ആയതിനാൽ, ട്രെയിനിന്റെ മുന്നിലും പിന്നിലുമായി നാല് എക്സ്റ്റീരിയര്‍ ക്യാമറകളാണ് ഘടിപ്പിച്ചത്. ഫെബ്രുവരി 15-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേ ഭാരത് എക്സ്പ്രസ് രാജ്യത്തിന് സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha