ജമ്മു കാശ്മീരിലെ കിശ്ത്വാഡ് പട്ടണത്തില്‍ ഭീകരന്റെ വെടിയേറ്റ് ആര്.എസ്.എസ്. നേതാവും സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു
ജമ്മു കാശ്മീരിലെ കിശ്ത്വാഡ് പട്ടണത്തില്‍ ഭീകരന്റെ വെടിയേറ്റ് ആര്.എസ്.എസ്. നേതാവ് ചന്ദ്രകാന്ത് ശര്‍മയും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന് രജീന്ദറും കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണു സംഭവം. കിശ്ത്വാഡിലെ ആരോഗ്യകേന്ദ്രത്തില്‍ ഇരച്ചെത്തിയ ഭീകരന് ചന്ദ്രകാന്ത് ശര്‍മയുടെ നേരെ നിറയൊഴിക്കുകയായിരുന്നു. ഇവിടെ പരിശോധനയ്ക്കെത്തിയതായിരുന്നു ശര്‍മ. ആരോഗ്യകേന്ദ്രത്തിനുപുറത്ത് ശര്‍മയുടെ നീക്കങ്ങള്‍ ശ്രദ്ധിച്ച ഭീകരന് പെട്ടെന്ന് ഉള്ളിലേക്കു വന്ന് വെടിവെക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥന് തത്ക്ഷണം മരിച്ചു.
പരിക്കേറ്റ ശര്‍മയെ ഹെലികോപ്റ്ററില്‍ ജമ്മുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. വെടിവെപ്പിനുശേഷം രജീന്ദറിന്റെ തോക്ക് കൈക്കലാക്കിയ ഭീകരന് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.വ സംഭവത്തെത്തുടര്‍ന്ന് കിശ്ത്വാഡിലും തൊട്ടടുത്ത സ്ഥലമായ ഭാദേര്വാഹിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കിശ്ത്വാഡില് സര്‍ക്കാരിനും പോലീസിനുമെതിരേ പ്രതിഷേധപ്രകടനം നടന്നു.
കഴിഞ്ഞ നവംബര്‍ ഒന്നിന് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി അനില്‍ പരിഹാറും അദ്ദേഹത്തിന്റെ സഹോദരന് അജിതും കിശ്ത്വാഡില് ഭീകരരുടെ വെടിയേറ്റു മരിച്ചിരുന്നു.
https://www.facebook.com/Malayalivartha