Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും.... വെടിക്കെട്ട് ഒഴിവാക്കാൻ ദേവസ്വങ്ങളും സമ്മതിച്ചു...കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കും


പാമ്പുകടിയേറ്റ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി...ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെയാണ് കണ്ടെത്തിയത്.. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പാമ്പിനെ തല്ലിക്കൊന്നു..


വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ പാറമേക്കാവ് ദേവസ്വത്തിന്റെ നിർദേശം പുറത്തുവന്നതോടെ.. വെടിക്കെട്ടപകടം അട്ടിമറിയാണെന്ന സംശയം..വെടിക്കെട്ട് ഇല്ലാതാക്കുകയായിരുന്നോ തത്പര കക്ഷികളുടെ ലക്ഷ്യം?


സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്... പവന് 880 രൂപയുടെ കുറവ്...

ലോക്സഭ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

10 APRIL 2019 11:03 AM IST
മലയാളി വാര്‍ത്ത

ലോക്സഭ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിയും കുടുംബ ഭരണവും കാരണം രാജ്യത്ത് കോണ്‍ഗ്രസിനെതിരെ വലിയ രീതിയില്‍ രോഷം ഉയരുന്നുണ്ട്. ഈ രോഷം രാഹുലിന്റെ സീറ്റിനും ഭീഷണി ഉയര്‍ത്തുകയാണ്. രാഹുലിന് തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് അവര്‍ വാദിക്കുന്നത്. കോണ്‍ഗ്രസ് അധികാരത്തിലുള്ള കര്‍ണാടകയില്‍ നിന്ന് വേണമെങ്കിലും അവര്‍ക്ക് മത്സരിക്കാം. പക്ഷേ അയല്‍ സംസ്ഥാനത്തേക്കാണ് അദ്ദേഹം പോയത്. കാരണം അദ്ദേഹം സുരക്ഷിത സ്ഥാനം തേടി പോയതാണ്. കര്‍ണാടകയിലെ ജനങ്ങളുടെ വികാരം എന്താണെന്ന് അവര്‍ക്ക് മനസിലായിട്ടുണ്ട്. മാത്രവുമല്ല സഖ്യ കക്ഷിയായ ജെഡിഎസ്സിന്റെ കാര്യത്തില്‍ അവര്‍ക്ക് യാതൊരു ഉറപ്പുമില്ല. ജെഡിഎസ് പ്രതികാരം ചെയ്യുമോ എന്നാണ് കോണ്‍ഗ്രസ് ഭയക്കുന്നത്. പ്രധാനമന്ത്രി പദത്തിലിരുന്ന ദേവ ഗൗഡയെ സോണിയ ഗാന്ധിയാണ് താഴെ ഇറക്കിയത്. ദേവഗൗഡയോട് താന്‍ ചെയ്തതിനുള്ള പ്രതികാരം തന്റെ മകനോട് ജെഡിഎസ് ചെയ്യുമോ എന്നാണ് സോണിയ ഭയക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാവല്‍ക്കാരന്‍ കള്ളനാണെന്ന് പറഞ്ഞവരില്‍ നിന്നാണ് കെട്ടു കണക്കിനു കള്ളപ്പണം പിടിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിനെ മോദി രൂക്ഷമായി വിമര്‍ശിച്ചു.

കഴിഞ്ഞ ആറു മാസമായി അവര്‍ പറഞ്ഞു, ഇപ്പോള്‍ അവരുടെ പക്കല്‍ നിന്ന് കെട്ടുകണക്കിനു കള്ളപ്പണം പിടിച്ചു. കാവല്‍ക്കാരനെ ഭയക്കുന്നത് ആരാണെന്നു മനസ്സിലായില്ലേ? പ്രധാനമന്ത്രി ചോദിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ സഹായികളില്‍ നിന്ന് കോടിക്കണക്കിന് അനധികൃത പണം പിടിച്ചത് പരാമര്‍ശിച്ചായിരുന്നു മോദിയുടെ പ്രസംഗം.

ഇങ്ങനെ അനധികൃതമായി പണം കൈവശം വയ്ക്കുന്നവര്‍ കാവല്‍ക്കാരനെ ഭയക്കുന്നത് സ്വാഭാവികം. അങ്ങിനെ ഭയക്കുന്നവര്‍ കാവല്‍ക്കാരനെ അധിക്ഷേപിക്കുന്നതും സ്വാഭാവികം. പാക്കിസ്ഥാനെന്ന രാജ്യം ഉടലെടുത്തതിന്റെ പൂര്‍ണ ഉത്തരവാദികള്‍ കോണ്‍ഗ്രസുകാരാണെന്ന് മോദി പറഞ്ഞു.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പ് അന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ബുദ്ധിപൂര്‍വം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പാക്കിസ്ഥാനെ പോലെയൊരു രാജ്യം ഇന്നുണ്ടാവില്ലായിരുന്നു. പാക്കിസ്ഥാന്റെ താല്‍പര്യങ്ങളാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലുള്ളത്. കൂടാതെ കശ്മീരിന് മാത്രമായി ഒരു പ്രധാനമന്ത്രി വേണമെന്ന് വാദിക്കുന്നവര്‍ക്കൊപ്പമാണ് കോണ്‍ഗ്രസും സഖ്യകക്ഷിയായ എന്‍സിപിയുമെന്നും മോദി ആരോപിച്ചു.

ഭീകരരെ വീട്ടില്‍ കയറി ആക്രമിക്കുന്ന ഇന്ത്യയാണ് ഇന്നുള്ളത്. രാജ്യ സുരക്ഷയും കര്‍ഷകക്ഷേമവുമാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷം നിങ്ങളെന്നിലര്‍പ്പിച്ച വിശ്വാസമാണ് എന്റെ നേട്ടം. രാജ്യത്ത് നിന്ന് മാവോയിസ്റ്റുകളെ തുരത്തുകയാണ് എന്റെ ലക്ഷ്യം, മോദി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും.... വെടിക്കെട്ട് ഒഴിവാക്കാൻ ദേവസ്വങ്ങളും സമ്മതിച്ചു...കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കും  (11 minutes ago)

RAIN ALERT മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട്,  (26 minutes ago)

വീടിന് ചുറ്റും പാമ്പുകൾ..!  (31 minutes ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്..സെന്‍സെക്‌സ് 700ലധികം പോയിന്റ് ഇടിഞ്ഞു...നിഫ്റ്റി 24,250ല്‍ താഴെ  (53 minutes ago)

ഡൽഹിയിൽ ഉഷ്ണതരംഗം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...  (1 hour ago)

Thrissur Ffireworks-Tragedy അന്വേഷണങ്ങള്‍ ഊര്‍ജ്ജിതമാക്കി.  (1 hour ago)

  മുതിർന്ന സിപിഐ എം നേതാവ് നെടുവത്തൂർ ആനക്കോട്ടൂർ ആലുവിളവീട്ടിൽ എം ലീലാമ്മ അന്തരിച്ചു...  (1 hour ago)

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്  (1 hour ago)

. തിരുവനന്തപുരം പട്ടത്ത് യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു... അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

Iran Tankers 34 കപ്പലുകൾ തീരം കടന്നു  (1 hour ago)

ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരം... രാജസ്ഥാന്‍ റോയല്‍സിന് 40 റണ്‍സിന്റെ ജയം  (2 hours ago)

വീണ്ടും പാമ്പു കടിയേറ്റ് മരണം... തിരുവനന്തപുരം ചിറയിൻകീഴിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പു കടിയേറ്റ് എട്ടുവയസുകാരൻ മരിച്ചു  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ കാണാതായ ഗിരീഷിന്റെ അമ്മ ഗൗരി അന്തരിച്ചു...  (2 hours ago)

വെടിമരുന്ന് അളവിൽ കൂടുതൽ സൂക്ഷിച്ചതിന് പാറമേക്കാവിന്റെ പടക്കനിർമാണശാല ഉടമയ്ക്കെതിരെ കേസെടുത്ത് പൊലീസ്...  (2 hours ago)

ബുള്ളറ്റ് നിയന്ത്രണം വിട്ട് മീഡിയനിലിടിച്ച് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends