തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാന് സഹപ്രവര്‍ത്തകനെ വെടിവച്ചുകൊന്നു; രണ്ടു പേര്‍ക്കു പരിക്ക്

പശ്ചിമ ബംഗാളിലെ ഹൗറയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാന് നടത്തിയ വെടിവയ്പില്‍ സഹപ്രവര്ത്തകന് കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്കു പരിക്കേറ്റു. ഹൗറയിലെ ഒരു സ്കൂളിലെ കേന്ദ്ര സേനാ കേന്ദ്രത്തിലായിരുന്നു വെടിവയ്പ്.
ലഷ്മികാന്ത് ബര്മന് എന്ന ജവാനാണ് വെടിവയ്പ് നടത്തിയത്. രണ്ട് ഇന്‍സാസ് റൈഫിളുകളില്നിന്നായി ഇയാള്‍ 13 റൗണ്ട് വെടിയുതിര്‍ത്തു. ബര്‍മനെ പിന്നീട് അറസ്റ്റ് ചെയ്തു. ബോല്‍നാഥ് ദാസ് എന്ന അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറാണു കൊല്ലപ്പെട്ടത്. അനില്‍ രാജ്ബന്‍ഷി, റാന്റു മണി എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്. വെടിവയ്പിന്റെ കാരണം വ്യക്തമല്ല. മാനസിക പിരിമുറക്കുത്തെ തുടര്‍ന്നാണ് വെടിയുതിര്‍ത്തതെന്ന് പോലീസിനെ ഉദ്ധരിച്ചു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha