നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് രേഖയാണോ അതോ തൊണ്ടിമുതലോ?; ദിലീപ് കൊടുത്ത ഹര്‍ജിയിൽ സർക്കാരിനോട് വ്യക്തത ആവശ്യപ്പെട്ട് സുപ്രിം കോടതി

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് രേഖയാണോ അതോ തൊണ്ടിമുതലാണോ എന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് സുപ്രിം കോടതി. കേസില്‍ വീഡിയോ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് കൊടുത്ത ഹര്‍ജിയിലാണ് കോടതി സര്‍ക്കാരിനോട് ചോദ്യം ഉന്നയിച്ചത്. ഇക്കാര്യത്തില്‍ മറുപടി വെള്ളിയാഴ്ച അറിയിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഈ ആവശ്യവുമായി ബന്ധപ്പെട്ട് ദിലീപ് നേരത്തെ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ആവശ്യം തള്ളുകയാണ് ചെയ്തത്. തുടര്‍ന്ന് കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടാണ് വീണ്ടും ഹര്‍ജി നല്‍കിയത്. മെമ്മറി കാര്‍ഡ് കേസിന്റെ ഭാഗമായ രേഖയാണെങ്കില്‍ ദിലീപിന് കൈമാറണമോ എന്നകാര്യത്തില്‍ വിചാരണകോടതിക്ക് തീരുമാനമെടുക്കാമെന്നാണ് സുപ്രീംകോടതിയുടെ പറഞ്ഞു. എന്നാല്‍ മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണെങ്കില്‍ ദൃശ്യങ്ങള്‍ വിചാരണയ്ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
ഇക്കാര്യത്തില്‍ കൃത്യമായ മറുപടി നല്‍കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച അറിയിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കിയാല്‍ ഇരയ്ക്ക് സ്വതന്ത്രമായി മൊഴി നല്‍കാനാവില്ലെന്നും നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള വാദം.
https://www.facebook.com/Malayalivartha





















