ജമ്മു കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഹിസ്ബുള്‍ കമാന്‍ഡറാണ്. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കുണ്ട്. ഏറ്റുമുട്ടല്‍ തുടരുകയാണ്.ഇന്ന് രാവിലെ തന്നെ ഷോപ്പിയാനില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് സൈന്യം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
തുടര്‍ന്നുണ്ടായ വെടിവെപ്പിലാണ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്. സ്ഥലത്ത് കൂടുതല്‍ ഭീകരരുണ്ടെന്നാണ് വിവരം. പരിക്കേറ്റ സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha