ഗര്‍ഭിണിയായ ഭാര്യയേയും 3 പെണ്‍മക്കളെയും കഴുത്തറുത്തു കൊലപ്പെടുത്തി പിതാവ്

ഗര്‍ഭിണിയായ ഭാര്യയേയും 3 പെണ്‍കുട്ടികളേയും കഴുത്തറുത്ത് കൊന്ന് യുവാവ്. പ്രേംചന്ദ് പാര്‍ക്കിലാണ് സംഭവം. മുന്‍ചുന്‍ കെവാട്ടാണ് 2 മാസം ഗര്‍ഭിണിയായ ഭാര്യയേയും പെണ്‍കുട്ടികളേയും കൊലപ്പെടുത്തിയത്. 27 വയസ്സുള്ള അനിതയേയും മൂന്ന്, നാല്, അഞ്ച് വയസ്സ് പ്രായമുള്ള പെണ്‍മക്കളെയും രക്തത്തില്‍ കുളിച്ച് കിടക്കുന്ന അവസ്ഥയില്‍ അയല്‍വാസികളാണ് ആദ്യം കണ്ടെത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. അനിതയും മുന്‍ചുന്‍ കെവാട്ടും ബിഹാര്‍ സ്വദേശികളാണ്. 2 വര്‍ഷം മുന്‍പാണ് പ്രേംചന്ദ് പാര്‍ക്കിലേക്ക് താമസം മാറിയത്.
മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചാണ് നാലുപേരുടേയും കഴുത്തറുത്തതെന്നും. മുറിവുകള്‍ വളരെ ആഴത്തിലുള്ളതായിരുന്നെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊലപാതകത്തിന്റെ കാരണം എന്താണെന്നറിയാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ആണ്‍കുട്ടിയോടുള്ള ഇഷ്ടക്കൂടുതലാണോ കൊലപാതകത്തിന് കാരണമെന്നും സംശയമുണ്ട്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാണെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























