സുമലത ഞെട്ടിച്ചു; ജെഡിയുവിനെ ഞെട്ടിച്ച് സുമലതയുടെ അത്താഴവിരുന്ന്. സുമലതയുടെ അത്താഴവിരുന്നില്‍ പങ്കെടുത്തത് കോണ്‍ഗ്രസ് നേതാക്കള്‍

ജെഡിയുവിനെ ഞെട്ടിച്ച് സുമലതയുടെ അത്താഴവിരുന്ന്. സുമലതയുടെ അത്താഴവിരുന്നില്‍ പങ്കെടുത്തത് കോണ്‍ഗ്രസ് നേതാക്കള്‍. മാണ്ഡ്യയില്‍ ബിജെപി പിന്തുണയോടെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിക്കെതിരെ മത്സരിച്ച നടി സുമലത നടത്തിയ അത്താഴ വിരുന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ആണ് പങ്കെടുത്തത്. ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലില്‍ നടത്തിയ അത്താഴവിരുന്നില്‍ കോണ്‍ഗ്രസ് നേതാക്കളും മുന്‍ ജനപ്രതിനിധികളുമായ എന്‍. ചേലുവരയസ്വാമി, മഗഡി ബാലകൃഷ്ണ, പി.എം. നരേന്ദ്രസ്വാമി, ചന്ദ്രശേഖര്‍, ബെംഗളൂരു സിറ്റി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രഘുവീര്‍ഗൗഡ, ഗണികരവി, മാലവള്ളി ശിവറാം തുടങ്ങിയവര്‍ പങ്കെടുത്തു
തെരഞ്ഞെടുപ്പു ഘട്ടത്തില്‍ സുമലതയ്ക്കായി മാണ്ഡ്യയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി രംഗത്തിറങ്ങിറങ്ങിയത് വിവാദമായിരുന്നു. വിരുന്നിൽ പങ്കെടുത്തവരെല്ലാം മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുപ്പക്കാരാണ്.
അത്താഴവിരുന്നിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ ജെഡിഎസ് ക്യാമ്പ് ആശങ്കയിലായി. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയായിരുന്നു ഇവിടെ സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് നേതാക്കള്‍ സുമലതക്കുവേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നാണ് വീഡിയോ ദൃശ്യങ്ങള്‍ തെളിയിക്കുന്നതെന്ന് ജെഡിഎസ് നേതാക്കള്‍ ആരോപിക്കുന്നു.
തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ തന്നെ സുമലതയ്ക്ക് അനുകൂല നിലപാടാണ് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചത്. അതേസമയം, സിദ്ധരാമയ്യയുടെ അറിവോടെയാണ് നേതാക്കള്‍ അത്താഴവിരുന്നില്‍ പങ്കെടുത്തതെന്ന ആരോപണമുണ്ട്. തങ്ങളുടെ നേതാവ് സിദ്ധരാമയ്യ ആണെന്നും കുമാരസ്വാമിയല്ലെന്നുമായിരുന്നു ഇതു സംബന്ധിച്ച ചോദ്യത്തിന് അത്താഴ വിരുന്നില്‍ പങ്കെടുത്ത ഒരു നേതാവിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha