കര തൊട്ട് ആഞ്ഞടിച്ച് ഫോനി; മണിക്കൂറില്‍ 175 മുതല്‍ 185 കിലോമീറ്റര്‍ വരെ വേഗത്തിൽ ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു

ഫോനി ചുഴലിക്കൊടുങ്കാറ്റ് കരയ്‌ക്കെത്തി. എട്ടുമണിയോടെ ഒഡീഷയിലെ പുരിയിലാണ് ഫോനി കരയിലെത്തിയത്. മണിക്കൂറില്‍ 175 മുതല്‍ 185 കിലോമീറ്റര്‍ വരെ വേഗത്തിലാണ് ചുഴലിക്കൊടുങ്കാറ്റ് വീശുന്നത്. ഉച്ചയോടെ ഫോനി പൂര്‍ണമായി കരയില്‍ പ്രവേശിക്കും. ഇന്നലെ രാത്രിമുതല്‍ ഒഡീഷയുടെ തീരഭാഗങ്ങളില്‍ അതിതീവ്രമഴയും കനത്ത കാറ്റും ലഭിക്കുന്നുണ്ട്.
കരയ്ക്കെത്തിയപ്പോള്‍ ചുഴലിക്കാറ്റിന് മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗമുണ്ടെന്നാണ് കാലാവസ്ഥാവകുപ്പിന്‍റെ റിപ്പോര്‍ട്ട്. ഒഡീഷയിലെ 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 170-180 കിലോമീറ്റര്‍ വേഗതയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഒഡിഷയിലെ 15 ജില്ലകളിലുള്ള 11 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു.
ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിലെ തീരദേശ ജില്ലകളില്‍ കനത്തകാറ്റും മഴയും തുടരുകയാണ്. ഫോനി എത്താന്‍ സാധ്യതയുളളതിനാല്‍ ബംഗാളിലെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ മുന്നൊരുക്കങ്ങള്‍ തുടരുകയാണ്. ഇന്നുരാത്രിയോടെ കൊല്‍ക്കത്ത രാജ്യാന്തര വിമാനത്താവളം അടയ്ക്കാന്‍ ഡി.ജി.സി.എ നിര്‍ദേശം നല്‍കി.
നൂറുകണക്കിന് മരങ്ങള്‍ കടപുഴകി. ഒഡീഷയിലെ ഖുര്‍ദ, കട്ടക്, ജാജ്പൂര്‍, ഭദ്രക്, ബാല്‍സോര്‍ മേഖലയിലൂടെ ബംഗാള്‍ തീരത്തേക്കാകും ഫോനി നീങ്ങുക.
ഫോനി എത്താന്‍ സാധ്യതയുളളതിനാല്‍ ബംഗാളിലെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ മുന്നൊരുക്കങ്ങള്‍ തുടരുകയാണ്. ഇന്നുരാത്രിയോടെ കൊല്‍ക്കത്ത രാജ്യാന്തര വിമാനത്താവളം അടയ്ക്കാന്‍ ഡി.ജി.സി.എ നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha