ബി ജെ പി ഓഫീസിന് നേരെ ആക്രമണം നക്‌സല്‍ ത്രീവ്രവാദി ആക്രമണം; ആക്രമണം നടന്നത് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായുടെ റാലി നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ

ജാര്‍ഖണ്ഡിലെ ഖൂംടിയില്‍ ബി.ജെ.പി ഓഫീസ് നക്സലുകള്‍ ബോംബിട്ടു തകര്‍ത്തു. ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായുടെ റാലി നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പുലര്‍ച്ചെ 12 മണിയോടെ ആക്രമണം നടന്നത്. പട്ടികജാതി സംവരണ സീറ്റാണ് ഖൂംടി. ബി.ജെ.പിയുടെ കരിയ മുണ്ട ആണ് ഇവിടുത്തെ സിറ്റിംഗ് എം.പി. അഞ്ചാം ഘട്ടമായി മേയ് ആറിനാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്.
മഹാരാഷ്ട്രയില്‍ 16 സുരക്ഷാ ഉദ്യോഗസ്ഥര്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ബി.ജെ.പി ഓഫീസിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ അര്‍ജുന്‍ മുണ്ഡയാണ് ഖൂംടിയില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി. ഖൂംടിയിലടക്കം സംസ്ഥാനത്ത് നിരവധി തിരഞ്ഞെടുപ്പ് റാലികളാണ് വെള്ളിയാഴ്ച പദ്ധതിയിട്ടിരിക്കുന്നത്. ഈ സാഹചര്യം നിലനിൽക്കെയാണ് ബി.ജെ.പി ഓഫീസ് നക്സലുകള്‍ ബോംബിട്ടു തകര്‍ത്തത്.
https://www.facebook.com/Malayalivartha