ഫോനി ഭീകര താണ്ഡവമാടുന്നതിനിടെ നിരവധി പേരുടെ പ്രാണനുവണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്കിടയില്‍ ഇതൊന്നും അറിയാതെ ജനിച്ചു വീണ മാലാഖക്കുഞ്ഞ്

ഫോനി ഭീകര താണ്ഡവമാടുന്നതിനിടെ നിരവധി പേരുടെ പ്രാണനുവണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്കിടയില്‍ ഇതൊന്നും അറിയാതെ ജനിച്ചു വീണ മാലാഖക്കുഞ്ഞിന് ഭൂമിയിലെ മാലാഖമാര്‍ പേരുമിട്ടു, ഫാനി. ഒഡീഷയിലെ ഭുവനേശ്വര്‍ റെയില്‍വേ ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെ 11.03 നാണ് പെണ്‍കുഞ്ഞ് പിറന്നത്. കോച്ച് റിപ്പയര്‍ വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരിയായ 32കാരിയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
ഫാേനി വീശയടിക്കുന്നതിനെ ജനിച്ചു വീണ കുഞ്ഞിന് ആശുപത്രി ജീവനക്കാരാണ് 'ഫാനി' എന്ന പേര് നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. എഎന്‍ഐ യാണ് കുഞ്ഞിന്‍റെ ജനനം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്.
അതേസമയം ഒഡിഷയില്‍ ആഞ്ഞടിച്ച ഫോനി ചുഴലിക്കാറ്റില്‍ ഇതുവരെ മൂന്ന് പേര്‍ മരിച്ചതായി സംസ്ഥാനസര്‍ക്കാര്‍ സ്ഥിരീകരിച്ചു. തീരമേഖലയില്‍ കനത്ത നാശനഷ്ടം വരുത്തി വച്ചാണ് ഫോനി കടന്നു പോകുന്നത്. പുരിയുടെ ചുറ്റുമുള്ള മേഖലകളില്‍ കനത്ത മഴയും ശക്തിയേറിയ കാറ്റും തുടരുകയാണ്. ഭുവനേശ്വര്‍, പുരി നഗരങ്ങളുടെ ചുറ്റുമുള്ള പ്രദേശങ്ങളില്‍ പലതും വെള്ളത്തില്‍ മുങ്ങി. നിരവധി മരങ്ങളും ചെറുകൂരകളും കട പുഴകി. മരങ്ങളും വൈദ്യുത പോസ്റ്റുകളും കട പുഴകി വീണ് പല കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha