ദക്ഷിണേന്ത്യയില്‍ ഐ എസ് ബന്ധം ശക്തം; രാമലിംഗം കൊലപാതകത്തിന്റെ ചുരുള്‍ അഴിക്കാന്‍ എന്‍ ഐ എ-യുടെ ഊര്‍ജ്ജിത ശ്രമം

തമിഴ്‌നാട്ടിലെ മൂന്നിടങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയത് ഐ എസ് കേരളത്തില്‍ ആക്രമണത്തിനു പദ്ധതിയിട്ടിരുന്നെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് എങ്കിലും പി കെ കെ നേതാവ് രാമലിംഗത്തിന്റെ കൊലപാതകത്തിന്റെ കൂടി ചുരുള്‍ അഴിക്കാനായിരുന്നു ശ്രമം.
തീവ്രവാദഗ്രൂപ്പുകള്‍, കേരളത്തില്‍ സ്‌ഫോടന പരമ്പരകള്‍ നടത്തുന്നതിനെ കുറിച്ചു ചിന്തിക്കുന്നതിനു മുമ്പു തന്നെ അവര്‍ തമിഴ്‌നാട്ടില്‍ പച്ചപിടിച്ചിരുന്നതായി എന്‍ഐഎ കണ്ടെത്തിയതിന്റെ വെളിച്ചത്തിലാണ് റെയ്ഡ് നടത്തിയത്. സമാനമായ രീതിയില്‍ കൊലപാതകങ്ങളും ആക്രമണങ്ങളും നടത്തുന്ന സംഘടനകളുടെ ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്.
എന്നാല്‍ രാമലിംഗത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട രേഖകളൊന്നും ലഭിച്ചില്ലെങ്കിലും തീവ്രവാദ ബന്ധത്തിന്റെ അടിവേരുകള്‍ പിഴുതെടുക്കാന്‍ കഴിയുന്ന രേഖകള്‍ ലഭിച്ചതായി അറിയുന്നു. തൗഹീദ് ജമായത്തിന്റെ ഓഫീസുകളാണ് പ്രധാനമായും ലക്ഷ്യം വച്ചത്. എന്നാല്‍, ഈ കൂട്ടത്തില്‍ രാമലിംഗത്തിന്റെ കൊലപാതകം തെളിയിക്കാന്‍ പോപ്പുലര്‍ഫ്രണ്ടിന്റെ ഓഫീസും റെയ്ഡ് ചെയ്യുകയായിരുന്നു. തൗഹീദ് ജമായത്ത് ശ്രീലങ്കന്‍സ്‌ഫോടനവുമായി ബന്ധപ്പെട്ട സംഘമാണ്. ഇവര്‍ക്കു പാലക്കാട് സ്വദേശി റിയാസിനുമായി ബന്ധമുണ്ട്. പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. പാലക്കാടുകാരന്‍ ഐസിസിന്റെ കമാണ്ടറാണെന്നാണ് സംശയം. ഈ പശ്ചാത്തലത്തിലാണ് റിയാസിന്റെ മൊഴിയിലുള്ള ഓരോ വിഷയവും എന്‍ഐഎ പരിശോധിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ കൊല്ലപ്പെട്ട ഹിന്ദുമുന്നണി നേതാവ് രാമലിംഗ വധക്കേസുമായി ബന്ധപ്പെട്ടാണ് നാലുപോപുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ റെയ്ഡ് നടന്നതെന്ന് എന്‍ഐഎയുടെ വെബ്‌സൈറ്റ് വിശദീകരിച്ചിട്ടുണ്ട്. രാമലിംഗത്തിന്റെ വീടിനടുത്ത് ചില സംഘടനകള്‍ മതംമാറ്റം നടത്തിവന്നിരുന്നു. രാമലിംഗം ഇത് ചോദ്യം ചെയ്തതാണ് അരുംകൊലയ്ക്ക് കാരണം. വിനായകംപട്ടിയാണ് രാമലിംഗത്തിന്റെ ഗ്രാമം. രാമലിംഗം നേരത്തെ പിഎംകെ ടൗണ്‍ സെക്രട്ടറിയായിരുന്നു.
17-കാരനായ മകനുമൊത്ത് മിനി വാനില്‍ സാധനങ്ങളുമായി വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഒരു വിഭാഗമാള്‍ക്കാര്‍ വാഹനം തടഞ്ഞു രാമലിംഗത്തെ വടിവാളുകളുമായി ആക്രമിക്കുകയായിരുന്നു. രാമലിംഗത്തിന്റെ കൈകള്‍ അവര്‍ ഛേദിച്ചു. കുംഭകോണം ആശുപത്രിയിലും പിന്നെ തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും മരണമടഞ്ഞു.
കുംഭകോണത്ത് മതപരിവര്‍ത്തനത്തെ എതിര്‍ത്തതിനാണ് പാട്ടാളി മക്കള്‍ കക്ഷി നേതാവ് കുടിയായ ഹിന്ദുമുന്നണി നേതാവ് രാമലിംഗത്തെ വെട്ടിക്കൊലപ്പെടുത്തിയത് എന്നാണ് കരുതുന്നത്. തഞ്ചാവൂരിലെ തിരുഭുവനില്‍ കാറ്ററിങ് കോണ്‍ട്രാക്ടറായിരുന്നു രാമലിംഗം. രാമലിംഗവും മകനും പതിവുപോലെ കടയില്‍ പോയി. അന്ന്, ദൂരെ സ്ഥലത്ത് നിന്നു പന്തലും ഭക്ഷണവും എത്തിച്ചുനല്‍കാന്‍ ഓര്‍ഡര്‍ ലഭിച്ചതിനാല്‍ മകന്‍ ശ്യാംസുന്ദറിനൊപ്പം രാത്രി വൈകിയാണ് വീട്ടിലേക്കു തിരിച്ചത്.
വീട്ടിലെത്താറായപ്പോള്‍ കാറിലെത്തിയ നാലംഗ സംഘം ഇവരുടെ അശോക് ലയ്‌ലന്‍ഡ് മിനി ട്രക്ക് തടയുകയായിരുന്നു. മുളകുപൊടി എറിഞ്ഞ ശേഷം സംഘം ആക്രമിച്ചു. പരിക്കേറ്റ രാമലിംഗത്തെയും കൊണ്ട് വാഹനം സ്റ്റാര്‍ട്ട് ചെയ്യാനൊരുങ്ങുമ്പോള്‍ വലതു കൈക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ചു. രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ മൂന്നു കിലോമീറ്റര്‍ അകലെയുള്ള കുംഭകോണത്തെ സ്വകാര്യ ആശുപത്രിയില്‍ മകന്‍ എത്തിച്ചെങ്കിലും ചികില്‍സ നിഷേധിച്ചു. ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് പോവാനാണ് അവര്‍ ആവശ്യപ്പെട്ടതെന്നും മകന്‍ ശ്യാംസുന്ദര്‍ ആരോപിച്ചിരുന്നു. അവിടെയെത്തിച്ചപ്പോള്‍ 40 കിലോമീറ്റര്‍ അകലെയുള്ള തഞ്ചാവൂര്‍ ആശുപത്രിയിലേക്ക് പോവാന്‍ പറഞ്ഞു. പക്ഷേ, ആംബുലന്‍സില്‍ വച്ച് തന്നെ രാമലിംഗം മരിച്ചു.
നേരത്തേ ഐ.എസ്. ബന്ധം സംശയിച്ച് തിരുനെല്‍വേലിയില്‍നിന്ന് ശ്രീലങ്കന്‍ സ്വദേശികളായ മൂന്നുപേരെ എന്‍ഐഎ. ചോദ്യം ചെയ്തിരുന്നു. രണ്ടുപേര്‍ക്കു ശ്രീലങ്കന്‍ പാസ്‌പോര്‍ട്ടും ഇന്ത്യന്‍ വിസയുമുണ്ട്. ഒരാള്‍ ഇവിടെ ഒളിച്ചുതാമസിക്കുകയായിരുന്നു. മോഷണക്കേസില്‍ പ്രതിയായ ഇയാളെ അന്വേഷിച്ചാണു തങ്ങള്‍ വന്നതെന്നായിരുന്നു മറ്റുള്ളവരുടെ മൊഴി.വരും ദിനങ്ങളില്‍ കൂടുതല്‍ റെയ്ഡുകള്‍ക്കും സാധ്യതയുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha






















