വാഹനമോടിക്കുന്നതിനിടെ പിതാവിന് ഹൃദയാഘാതം; എട്ടു വയസുകാരനായ മകന്‍ ഇടപെട്ട് വന്‍ ദുരന്തം ഒഴിവാക്കി

കര്‍ണാടകയിലെ തുംകുരുവില്‍ വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം പിതാവ് മരിച്ചപ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത എട്ടുവയസുകാരന്‍ ഒഴിവാക്കിയത് വന്‍ ദുരന്തം. പ്രഷര്‍ കുക്കര്‍ വിതരണം ചെയ്യുന്ന ജോലിക്കാരനായ ശിവകുമാര്‍(35) ആണ് മരണമടഞ്ഞത്.
അവധി ദിവസമായതിനാല്‍ അദ്ദേഹത്തിനൊപ്പം അഞ്ചാം ക്ലാസുകാരനായ മകന്‍ പുനീതും പോയിരുന്നു. വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് ശിവകുമാറിന് ബോധം നഷ്ടപ്പെട്ടിരുന്നു. സംഭവം മനസിലാക്കിയ പുനീത് മനസാന്നിധ്യം നഷ്ടപ്പെടുത്താതെ സമയോചിതമായി ഇടപെട്ട് വാഹനം, വഴിയുടെ സൈഡില്‍ നിര്‍ത്തി.
എന്നാല്‍ പിതാവിന്റെ ജീവന്‍ രക്ഷിക്കുവാന്‍ പുനീതിന് സാധിച്ചില്ല. വാഹനത്തിനുള്ളില്‍ ഇരുന്ന് പിതാവിന്റെ ശരീരത്തില്‍ പിടിച്ച് കരയുന്ന പുനീതിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുകയാണ്.
സമയോചിതമായി ഇടപെട്ട് വന്‍ ദുരന്തം ഒഴിവാക്കിയ പുനീതിനെ തേടി അഭിനന്ദന പ്രവാഹമാണ്. സംഭവ സ്ഥലത്ത് എത്തിച്ചേര്‍ന്ന സബ് ഇന്‍സ്‌പെക്ടര്‍ ലക്ഷ്മി കാന്തും പുനീതിനെ അഭിനന്ദിച്ചു.
https://www.facebook.com/Malayalivartha