തെലങ്കാനയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സര്‍വീസ് തോക്കുയോഗിച്ച് സ്വയം വെടിവെച്ച് മരിക്കാന്‍ ശ്രമം

തെലങ്കാനയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സര്‍വീസ് തോക്കുയോഗിച്ച് സ്വയം വെടിവെച്ച് മരിക്കാന്‍ ശ്രമിച്ചു. കാമറെഡ്ഡിയിലാണ് സംഭവം. കാവല്‍ ജോലിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന സായുധ സേനയിലെ ശ്രീനിവാസ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഔദ്യോഗിക തോക്കുപയോഗിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.സംഭവം നടന്ന ഉടന്‍ തന്നെ ശ്രീനിവാസിനെ കാമറെഡ്ഡി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ടെന്നും ഡി.എസ്.പി ലക്ഷ്മി നാരായണ പറഞ്ഞു.
മികച്ച ചികിത്സക്കായി ശ്രീനിവാസിനെ ഹൈദരാബാദിലേക്ക് മാറ്റുകയാണ്. ആത്മഹത്യാശ്രമത്തിനുള്ള കാരണത്തെ കുറിച്ച് കണ്ടെത്തേണ്ടതുണ്ടെന്നും അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha