അഞ്ചാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാളെ, ഏഴു സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങള്‍ പോളിംഗ് ബൂത്തിലേക്ക്

അഞ്ചാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തിങ്കളാഴ്ച. ഏഴു സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളാണ് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേഠിയും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയും ഇതില്‍ ഉള്‍പ്പെടുന്നു.
കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് (ലക്‌നോ), സ്മൃതി ഇറാനി (അമേഠി) എന്നിവരും അഞ്ചാം ഘട്ടത്തില്‍ ജനവിധിതേടുന്ന പ്രമുഖരാണ്. ഉത്തര്‍പ്രദേശ്(14), രാജസ്ഥാന്‍(12), ബംഗാള്‍(7), മധ്യപ്രദേശ്(7), ബിഹാര്‍(5), ജാര്‍ഖണ്ഡ്(4), ജമ്മുകശ്മീര്‍(2) എന്നീ സംസ്ഥാനങ്ങളിലെ മണ്ഡങ്ങളിലാണ് വോട്ടെടുപ്പ്.
"
https://www.facebook.com/Malayalivartha