ഇന്ത്യയ്ക്ക് വേണ്ടത് സ്ഥിരതയുള്ള പ്രധാനമന്ത്രി; മോദിയെ പരിഹസിച്ച് കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വി

ഇന്ത്യയ്ക്ക് വേണ്ടത് സ്ഥിരതയുള്ള പ്രധാനമന്ത്രിയെ ആണെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വി. കാരാര്‍ അടിസ്ഥാനത്തിലുള്ള ഒരാളെ അല്ല പ്രധാനമന്ത്രിയായി വേണ്ടതെന്നും മുക്താര്‍ അബ്ബാസ് നഖ്‍വി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തില്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ പ്രധാനമന്ത്രി സ്ഥാനം നോട്ടമിട്ടിട്ടുണ്ടെന്ന് പരിഹസിച്ചുകൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന.
'ആറ് മാസം കൂടുമ്ബോള്‍ ഒരാളും അടുത്ത ആറ് മാസത്തിന് മറ്റൊരാളും പ്രധാനമന്ത്രിയാവുന്ന ഒരു അവസ്ഥ ഇന്ത്യയ്ക്ക് ഉണ്ടാവരുത്. നമുക്ക് വേണ്ടത് സ്ഥിരമായ ഒരു പ്രധാനമന്ത്രിയെ ആണ്. അല്ലാതെ കരാര്‍ അടിസ്ഥാനത്തിലുള്ള ഒരാളെ അല്ല' എന്ന് മുക്താര്‍ അബ്ബാസ് നഖ്‍വി പറഞ്ഞു.
ശക്തമായതും നിര്‍ണ്ണായകമായതുമായ ഒരു സര്‍ക്കാരിനെയാണ് ജനങ്ങള്‍ തെരഞ്ഞെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ ഉള്‍ക്കൊണ്ട് മാത്രം വോട്ട് ചെയ്താല്‍ മതിയെന്നും നഖ്‍വി ജനങ്ങളോടായി പറഞ്ഞു.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നാല്‍പ്പതില്‍ അധികം സീറ്റ് ലഭിച്ചാല്‍ പ്രധാമന്ത്രി കെട്ടിത്തൂങ്ങുമോയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗേ ചോദിച്ചു. കോണ്‍ഗ്രസിന് നാല്‍പ്പത് സീറ്റുകള്‍ പോലും ലഭിക്കില്ലെന്ന മോദിയുടെ പ്രസ്താവനക്കെതിരെ കല്‍ബുര്‍ഗിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചത്.
എവിടെ പോയാലും മോദി പറയുന്നത് കോണ്‍ഗ്രസ് 40 സീറ്റില്‍ പോലും വിജയിക്കില്ലെന്നാണ്. നിങ്ങളത് വിശ്വസിക്കുന്നുണ്ടോ ? നാല്‍പ്പതില്‍ അധികം സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചാല്‍ ദില്ലിയിലെ വിജയ് ചൗക്കില്‍ മോദി കെട്ടിതൂങ്ങുമോയെന്നും ഖാര്‍ഗെ ചോദിച്ചു.
അധികാരത്തില്‍ വരുന്ന പാര്‍ട്ടിക്ക് വോട്ട് ചെയ്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്ന് മോദി പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസിന് നാല്‍പ്പതില്‍ താഴെ സീറ്റുകള്‍ മാത്രമേ കിട്ടുകയുള്ളു. നിങ്ങളുടെ വോട്ട് പാഴാക്കരുതെന്നാണ് തെരഞ്ഞെടുപ്പ് റാലികളില്‍ മോദി പറയുന്നത്.
പ്രധാനമന്ത്രിയായി നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയാൽ ഇന്ത്യ ഹിന്ദുരാഷ്ട്രത്തിലേക്ക് നീങ്ങിയേക്കാമെന്ന് ബിബിസി ഇന്ത്യ മുന്‍ ബ്യൂറോ ചീഫ് മാര്‍ക്ക് തളി പ്രസ്താവന നടത്തിയിരുന്നു. ഈ തെരഞ്ഞെടുപ്പിൽ ഒട്ടേറെ പേര്‍ ജാതി അടിസ്ഥാനത്തിൽ വോട്ട് ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ ആരോപണങ്ങള്‍ കളവാണ്. അദ്ദേഹം ലോകം ആദരിച്ച നേതാവാണ്. രാജീവ് ഒന്നാംനമ്പര്‍ അഴിമതിക്കാരാനാണെന്നതു തെറ്റായ പ്രസ്താവനയാണ്. അറുപതോളം രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളാണു രാജീവിൻ്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തത്. രാജീവ് അഴിമതിക്കാരനായിരുന്നെങ്കില്‍ ഇത്രയധികം നേതാക്കള്‍ വരുമായിരുന്നില്ലല്ലോ. ഇതുപോലെതന്നെ മോദിക്കെതിരായ രാഹുലിന്റെ ‘കാവല്‍ക്കാരന്‍ കള്ളനാണ്’ എന്ന പ്രചാരണവും തെളിയിക്കപ്പെടാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
രാജീവ് ഗാന്ധിക്കെതിരായ പ്രസ്താവനയ്ക്കു പിന്നിൽ ഗാന്ധി കുടുംബത്തെ തകര്‍ക്കണമെന്ന ലക്ഷ്യമാണ്. ഗാന്ധികുടുംബത്തിൻ്റെ പേരില്‍ അധികാരത്തില്‍ എത്തിയവരെന്നാണു രാഹുലിനെ മോദി വിമര്‍ശിക്കുന്നത്. ബിജെപിക്കു ഗാന്ധി കുടുംബത്തെ കുഴിച്ചുമൂടാനായാൽ പിന്നെ കോൺഗ്രസിനെ ശിഥിലമാക്കാൻ എളുപ്പമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയിൽ മാറ്റങ്ങള്‍ കാണുന്നുണ്ട്. രാഹുലിന് ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവുമുണ്ട്. രാഹുലിൻ്റെ പ്രസംഗങ്ങള്‍ മോദിയുടെ പോലെ മോശം രീതിയിലുള്ളതല്ല. പ്രിയങ്ക ഗാന്ധി മുതിര്‍ന്ന സ്ത്രീയെ പോലെ പെരുമാറുന്നുണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസിൻ്റെ വോട്ട് ഇന്ത്യ വോട്ട് എന്ന പരിപാടിയില്‍ സംസാരിക്കവേ തളി പറഞ്ഞു.
https://www.facebook.com/Malayalivartha