സഖ്യചർച്ചകൾ സജീവം; യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായി ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തി

യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായി ടിഡിപി അധ്യക്ഷനും ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വ്യാഴാഴ്ച വരാനിരിക്കെയാണ് ചന്ദ്രബാബു നായിഡുവിന്റെ സന്ദർശനം. വിശാല പ്രതിപക്ഷത്തിനാണ് ചന്ദ്രബാബു നായിഡുവിന്റെ നീക്കം.
രാഹുൽ ഗാന്ധിയെയും ചന്ദ്രബാബു നായിഡു ഇന്ന് നേരിൽ കണ്ടിരുന്നു. എൻസിപി അധ്യക്ഷൻ ശരദ് പവാറിനെയും കണ്ടിരുന്നു. വെള്ളിയാഴ്ച അഖിലേഷ് യാദവ്, മായാവതി എന്നീ നേതാക്കളുമായും നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു.
https://www.facebook.com/Malayalivartha