മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ വായില്‍ വെച്ച കുഞ്ഞിന് ദാരുണാന്ത്യം

മീററ്റില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ വയറെടുത്ത് വായില്‍വെച്ച രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം.
ഓഫ് ആക്കാതെ കുത്തിയിട്ടിരുന്ന ചാര്‍ജറിന്റെ അറ്റം കുഞ്ഞ് എടുത്ത് വായില്‍വെച്ചു. ഇതിലൂടെ കുഞ്ഞിന് ഷോക്കേല്‍ക്കുകയായിരുന്നു.
ഷേവാര്‍ എന്നാണ് കുഞ്ഞിന്റെ പേര്. മാതാപിതാക്കളെ കാണാന്‍ സ്വന്തം വീട്ടില്‍ എത്തിയതായിരുന്നു അമ്മ റസിയയും കുഞ്ഞും.
അമ്മ വീട്ടുജോലികളില്‍ വ്യാപൃതയായി ഇരുന്നപ്പോഴാണ് കുഞ്ഞ് അബദ്ധം കാട്ടിയത്.
പൊലീസില്‍ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha