Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

വേദിയിലിരുന്ന വിക്കി കൗശലിനെയും കരണ്‍ ജോഹറിനെയും ചിരിപ്പിച്ച് ബേസില്‍

26 FEBRUARY 2026 08:38 PM IST
മലയാളി വാര്‍ത്ത

നടന്‍ ബേസില്‍ ജോസഫിന്റെ ഏറ്റവും പുതിയ പ്രസംഗമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ തരംഗമാകുന്നത്. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ സംഘടിപ്പിച്ച പ്രൗഢ ഗംഭീരമായ ചടങ്ങില്‍, മികച്ച പ്രകടനത്തിനുള്ള അംഗീകാരം ഏറ്റുവാങ്ങിയ ശേഷം താരം നടത്തിയ പ്രസംഗമാണ് സദസിലുള്ള എല്ലാവരെയും ചിരിപ്പിച്ചത്.

സംവിധായകരായ രാജ് കുമാര്‍ ഹിറാനിയും വിധു വിനോദ് ചോപ്രയും ചേര്‍ന്നാണ് ബേസിലിന് പുരസ്‌കാരം നല്‍കിയത്.'വളരെ നന്ദി. ഈ അംഗീകാരം സ്വീകരിക്കുമ്പോള്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല; സത്യത്തില്‍ ഞാന്‍ ഒരുപാട് വികാരാധീനനാണ്. ഒരു പ്രസംഗം ഒക്കെ തയാറെടുത്തു വന്നെങ്കിലും ഈ വേദിയില്‍ നില്‍ക്കുമ്പോള്‍ എനിക്ക് വലിയ പരിഭ്രമം തോന്നുന്നുണ്ട്. പ്രത്യേകിച്ച്, എനിക്ക് ഈ അവാര്‍ഡ് നല്‍കിയ ആ രണ്ട് വ്യക്തികള്‍, ഞാന്‍ അവരുടെ എത്ര വലിയ ആരാധകനാണെന്നോ !

ഒരു സംവിധായകനായാണ് എന്റെ സിനിമ ജീവിതം തുടങ്ങിയത്, പിന്നീടാണ് നടനായി മാറിയത്. ഇത്രയധികം പ്രതിഭകള്‍ക്ക് മുന്നില്‍ ഈ വേദിയില്‍ നില്‍ക്കാന്‍ സാധിക്കുന്നത് അത്ഭുതകരമായി തോന്നുന്നു. ഒരു നടനെന്ന നിലയില്‍ ഈ അവാര്‍ഡ് ലഭിക്കുക എന്നത് എന്നെ സംബന്ധിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമായിരുന്നു. ജീവിതം ഇത്രത്തോളം മാറിമറിഞ്ഞതില്‍ ഞാന്‍ പ്രപഞ്ചത്തോടും ദൈവത്തോടും നന്ദി പറയുന്നു.

ആദ്യമായി, എന്റെ സംവിധായകന്‍ ജിതിന്‍, ടൊവിനോ തോമസ്, കൂടെ അഭിനയിച്ചവരോടും, സാങ്കേതിക പ്രവര്‍ത്തകരോടും, ഈ സിനിമയുടെ ഭാഗമായ എല്ലാവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. സത്യം പറഞ്ഞാല്‍, ഇത്തരം വിലകൂടിയ വസ്ത്രങ്ങള്‍ ധരിച്ചും വലിയ പാര്‍ട്ടികളില്‍ പങ്കെടുത്തും എനിക്ക് അത്ര ശീലമില്ല.

ഇവിടെ എത്തിയപ്പോള്‍ എനിക്ക് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു, പക്ഷേ എല്ലാവരും ഞാന്‍ സുന്ദരനായിട്ടുണ്ടെന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു. പെട്ടെന്ന് ഒരു നടി എന്റെ അടുത്തു വന്ന് പറഞ്ഞു, 'ബേസില്‍, എനിക്ക് നിന്നെ വലിയ ഇഷ്ടമാണ്' എന്ന്. ഉടനെ തന്നെ ഞാന്‍ തിരിച്ചു പറഞ്ഞു, 'എനിക്കും നിങ്ങളെ ഇഷ്ടമാണ്!'. ഈ മുറിയിലുള്ള എല്ലാവരും അത്രയധികം സ്‌നേഹമുള്ളവരാണ്. ഈ അവസരത്തിന് എല്ലാവരോടും നന്ദി.

 

സര്‍ (സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയോട്), ഒരു ചലച്ചിത്ര നിര്‍മാതാവ് എന്ന നിലയില്‍ ഞാന്‍ പ്രധാനമായും തമാശയ്ക്കും നര്‍മത്തിനും പ്രാധാന്യമുള്ള സിനിമകളാണ് ചെയ്യുന്നത്. എനിക്ക് നിങ്ങളോട് ഒരു കാര്യം പറയണമെന്നുണ്ട്. നിങ്ങളുടെ ഒരു അഭിമുഖം ഞാന്‍ കണ്ടിരുന്നു. നിങ്ങളുടെ ഓഫിസിന്റെ ഭിത്തിയില്‍ ഫ്രെയിം ചെയ്തു വെച്ചിരിക്കുന്ന ചില കീവേഡുകള്‍ ശ്രദ്ധയില്‍പ്പെട്ടു.

ഓരോ സീനിലും ഉണ്ടായിരിക്കേണ്ട ഘടകങ്ങളെ കുറിച്ചായിരുന്നു അത്. ചിരി (laugh), പ്രണയം (love), പിന്നെ.. എല്‍.എസ്.ഡി (LSD) അല്ല, എല്‍.സി.ഡി (LCD) ക്ഷമിക്കണം, എനിക്ക് തെറ്റിയതാണ്. 'L' ഫോര്‍ ലാഫ് (laugh), 'C' ഫോര്‍ െ്രെക (cry)... മൂന്നാമത്തേത് ഞാന്‍ മറന്നുപോയി, സര്‍. ഞാന്‍ പോയിട്ട് അത് വീണ്ടും പരിശോധിക്കാം.''

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (4 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (5 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (5 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (5 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (5 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (6 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (7 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (7 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (7 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (7 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (8 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (8 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (10 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (10 hours ago)

Malayali Vartha Recommends