എടവനക്കാട്ട് വൃദ്ധദമ്പതികളെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

എടവനക്കാട്ട് വൃദ്ധദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം എടവനക്കാട് വാച്ചാക്കല്‍ താന്നിപ്പിള്ളി ക്ലീറ്റസ് (70), ഭാര്യ വിമല (70) എന്നിവരെയാണ് ഇന്ന് രാവിലെ കിടപ്പുമുറിയിലെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ നാളായി വിമലയെ അലട്ടിയിരുന്ന ആരോഗ്യപ്രശ്‌നങ്ങളും അതുമൂലമുണ്ടായ മാനസിക വിഷമവുമാകാം ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മക്കളില്ലാത്ത ക്ലീറ്റസും വിമലയും ക്ലീറ്റസിന്റെ ഇളയ സഹോദരനൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇന്ന് രാവിലെ ഏറെ വൈകിയിട്ടും ഇവരെ പുറത്തുകാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജനാലയില്‍ തൂങ്ങിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പോലീസിനെ വിവരമറിയിക്കുകയും സ്ഥലത്തെത്തിയ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha























