മില്‍മ പാലിന് ലിറ്ററിന് നാലു രൂപ വർദ്ധിപ്പിക്കാൻ സര്‍ക്കാര്‍ അനുമതി തേടി മില്‍മ

മില്‍മ പാലിന് ലിറ്ററിന് നാലു രൂപ വർദ്ധിപ്പിക്കാനായി സര്‍ക്കാര്‍ അനുമതി തേടി മില്‍മ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവില്‍വരുന്നതിനു മുന്‍പ് വിഷയത്തില്‍ അനുകൂല തീരുമാനമെടുക്കണമെന്നാണ് മില്‍മ ഭരണസമിതിയുടെ ആവശ്യം.
പാല്‍വില ലിറ്ററിന് 4-6 രൂപ വരെ വര്‍ധിപ്പിക്കാനായി വിദഗ്ധസമിതി ശുപാര്‍ശ ചെയ്തിട്ടുണ്ടായിരുന്നു. മില്‍മ ആവശ്യപ്പെട്ടാല്‍ പാല്‍വില വർദ്ധിപ്പിക്കുന്നത് സര്‍ക്കാര്‍ ആലോചിക്കുമെന്നു കഴിഞ്ഞമാസം മന്ത്രി ജെ ചിഞ്ചുറാണിയും വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. സര്‍ക്കാര്‍ അംഗീകാരം ലഭിച്ചാല്‍ വില വര്‍ധിപ്പിക്കും.
വില വർദ്ധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും കര്‍ഷകര്‍ക്കു കൈമാറാനാണ് മില്‍മയുടെ ആലോചനയുള്ളത്. ലിറ്ററിന് 4 രൂപ വര്‍ധിപ്പിച്ചാല്‍ 2.40 രൂപ നേരിട്ട് കര്‍ഷകര്‍ക്കും ബാക്കിത്തുക പാല്‍ സൊസൈറ്റികള്‍ക്കും വില്‍പ്പനക്കാര്‍ക്കുമായി വീതിച്ച് നല്‍കാനാണു ധാരണയായുള്ളത്.
https://www.facebook.com/Malayalivartha
























