എക്സിറ്റ്പോൾ പ്രവചനത്തിൽ വിജയം സുനിശ്ചിതപ്പെടുത്തിയ ഇടതിന് കനത്ത തിരിച്ചടി; പാലക്കാട് വി കെ ശ്രീകണ്ഠന്റെ അപ്രതീക്ഷിത വിജയം; എവിടെ തോറ്റാലും പാലക്കാട് തോൽക്കില്ലെന്ന് അവകാശപ്പെട്ട ഇടതു കോട്ടയെ ഇടിച്ചുനിരത്തി കോൺഗ്രസ് സ്ഥാനാർത്ഥി

കേരളത്തിൽ എവിടയൊക്കെ സിപിഐ.എം പരാജയപ്പെട്ടാലും സുനിശ്ചിത വിജയം അവകാശപ്പട്ട മണ്ണാണ് പാലക്കാട് ലോക്‌സഭാ മണ്ഡലം. മൂന്ന് പതിറ്റാണ്ടിലേറെയായി സിപിഎമ്മിന്റെ ഉരുക്ക്‌കോട്ടയായ പാലക്കാടൻ മണ്ണിൽ വിപ്ലവ പാർട്ടിയുടെ യുവ പോരാളി എം.ബി രാജേഷിനെ കളത്തിലിറക്കിയപ്പോൾ ചില്ലറയൊന്നുമല്ലായിരുന്നു പാർട്ടിയുടെ ആത്മവിശ്വാസം. എം.ബി രാജേഷ് എന്ന മികച്ച് പ്രാസംഗികനെ, മികച്ച നിയമസഭാ സാമാജികനെ മൂന്നാംതവണയും കളത്തിലറങ്ങിയപ്പോൾ ഒട്ടും നിരാശയോ പാരാജയഭീതിയോ എൽ.ഡി.എഫ് കോട്ടയിലുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ പാലക്കാട്ട് കോൺഗ്രസിൽ വലിയ പൊട്ടിത്തെറിയും ഉണ്ടായിരുന്നു. ശ്രീകണ്ഠന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ചില നേതാക്കൾ സജീവമായില്ല, ഫണ്ട് ഉണ്ടായിരുന്നില്ല എന്നതടക്കമുള്ള ആരോപണങ്ങൾ ഉയർന്നതോടെ എം ബി രാജേഷിന്റെ വിജയം അനായാസമാണെന്ന സൂചന ലഭിച്ചു. എല്ലാ എക്സിറ്റ്പോളുകളും പ്രവചിച്ചത് രാജേഷിന്റെ വിജയമായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നയോടെ സിപിഎം കണ്ണുതള്ളിയിരിക്കയാണ്.
എല്‍ഡിഎഫിന്റെ ഉറച്ച സീറ്റുകളിലൊന്നായ പാലക്കാട് മണ്ഡലത്തില്‍ എം ബി രാജേഷിനെ പിന്നിലാക്കിക്കൊണ്ട് യുഡിഎഫിന്റെ വി കെ ശ്രീകണ്ഠന്‍ വൻപിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചതായിച്ചു. 11637 വോട്ടുകളുടെ ലീഡിലാണ് ശ്രീകണ്ഠന്‍ വിജയം കൈവരിച്ചത്. വി കെ ശ്രീകണ്ഠൻ 399274 വോട്ടുകളും എം ബി രാജേഷ് 387637 വോട്ടുകളും കൃഷ്ണകുമാർ 218556 വോട്ടുകളുമാണ് നേടിയത്.
1983 ല്‍ ഷൊര്‍ണൂര്‍ ഗവ. ഹൈസ്‌കൂളില്‍ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായി വിദ്യാര്‍ഥി രാഷ്ര്‌ടീയ പ്രവര്‍ത്തനം തുടങ്ങിയ ശ്രീകണ്ഠൻ 1993ല്‍ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റായി. 2012 മുതല്‍ കെ.പി.സി.സി സെക്രട്ടറിയായ വി.കെ. ശ്രീകണ്‌ഠന്‍ ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്‌ഥാനത്തിന്റെ അമരക്കാരനാകുന്നത് ദീര്‍ഘമായ സംഘടനാ പ്രവര്‍ത്തന പരിചയത്തിന്റെ പിന്‍ബലത്തിലാണ്. സംഘടനാ പ്രവര്‍ത്തകന്‍ എന്നതിനപ്പുറം പാലക്കാട്ടെയും പ്രത്യേകിച്ച് സ്വദേശമായ ഷൊര്‍ണൂരിലെയും ജനകീയ പ്രശ്‌നങ്ങളില്‍ സജീവ സാന്നിദ്ധ്യമാണ് വി.കെ. ശ്രീകണ്‌ഠന്‍.
അസാധാരണ വ്യക്തിപ്രഭാവവും പ്രവർത്തനമികവും തന്നെയാണ് വി.കെ ശ്രീകണ്ഠനെന്ന സ്ഥാനാർത്ഥിയുടെ വരവിൽ ഇടത് ചേരിയിൽ ആശങ്ക സൃഷ്ടിച്ചത്. കെപിസിസി സെക്രട്ടറി എന്നതിലുപരി കേരളത്തിന് പുറത്തും കോൺഗ്രസ് പ്രവർത്തനത്തിൽ വേരുന്നിയുള്ള ശൈലിയാണ് വി.കെ ശ്രീകണ്ഠനെ കരുത്തനാക്കുന്നത്. പാലക്കാടൻ മണ്ണിൽ ജനിച്ചുവളർന്ന കോൺഗ്രസ് നേതാവ് എന്ന പ്രത്യേകതയും വി.കെയ്ക്ക് കൈമുതലായിരുന്നു.
ഷൊർണ്ണൂരിൽ കൃഷ്ണനിവാസിൽ എം കൊച്ചുകൃഷ്ണൻ നായരുടേയും കാർത്യായനി അമ്മയുടേയും മകനായി 1978ൽ ജനിച്ച വി .കെ ശ്രീകണ്ഠൻ കെ.എസ്.യുവിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക് ആദ്യ ചുവടുവഴ്പ് നടത്തുന്നത്. ഷോർണൂർ സർക്കാർ ഹൈസ്‌കൂളിൽ കെ.എസ് യു യൂണിറ്റ് പ്രസിഡന്റായി തുടക്കം, പിന്നീട് കെ.എസ്.യു താലൂക്ക് സെക്രട്ടറി, കേരള വിദ്യാർത്ഥി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്, ഷോർണൂർ മുൻസിപ്പാലിറ്റി മുൻസിപ്പൽ കൗൺസിലർ തുടങ്ങി തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ പ്രഥമിക കടമ്പയിൽ എ ഗ്രേഡ് വാങ്ങി കൂട്ടി. 2003ൽ യൂത്ത് കോൺഗ്രസ് ആൾ ഇന്ത്യാ കോൺഗ്രസ് കമ്മിറ്റി അംഗം എന്നിങ്ങനെ വി.കെ ശോഭിക്കുകയും ചെയ്തു.
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അമരക്കാരനായതോടെ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളായിരുന്നു ഏറ്റവും ശ്രദ്ധേയം. 'ജയ് ഹോ' ജില്ലാ പദയാത്ര ദേശീയ നേതൃത്വത്തിന്റെയുൾപ്പെടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. വൈ.എസ് രാജശേഖര റെഡ്ഡിക്കൊപ്പം പദയാത്ര നടത്തിയ അദ്ദേഹത്തിന്റെ പ്രവർത്തന മികവും മറ്റു കോൺഗ്രസ് നേതാക്കളിൽ നിന്നും വി.കെ എസിനെ വേറിട്ട് നിർത്തി. പാലക്കാട്ട് ശ്രീകണ്ഠൻ നടത്തിയ ജയ് ഹോ പദയാത്രയിലൂടെ നിരവധി ആളുകളെ കോൺഗ്രസിന്റെ കുടക്കീഴിലേക്ക് ആകർഷിക്കാൻ അദ്ദേഹത്തിന് സാധിച്ചു എന്നതും വിജയമായിരുന്നു.
1993ൽ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റായി. 2012 മുതൽ കെപിസിസി സെക്രട്ടറിയായ വി.കെ. ശ്രീകണ്ഠൻ ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ അമരക്കാരനാകുന്നത് ദീർഘമായ സംഘടനാ പ്രവർത്തന പരിചയത്തിന്റെ പിൻബലത്തിലാണ്. 2000 മുതൽ ഷൊർണൂർ മുനിസിപ്പാലിയിറ്റിയിലെ കോൺഗ്രസ് അംഗം. 2005, 2010, 2015 വർഷങ്ങളിൽ തുടർച്ചയായി ഷൊർണൂർ മുനിസിപ്പാലിറ്റിയിലേക്ക് മത്സരിച്ച് ജയിച്ചു.
നിലവിൽ ഷൊർണൂർ മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗമായും കാർഷിക സർവ്വകലാശാല ജനറൽ കൗൺസിൽ അംഗമായും പ്രവത്തിച്ചിട്ടുണ്ട്. 2011ൽ ഒറ്റപ്പാലത്ത് നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി നിയമസഭയിലേക്ക് മത്സരിച്ചു.ചേലക്കര മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിട്ടുള്ള മുൻ വനിതാ കമ്മിഷൻ അംഗം കൂടിയായ നെന്മാറ എൻ.എസ്.എസ് കോളജ് അദ്ധ്യാപികയായ പ്രഫ. കെ.എ. തുളസിയാണ് ഭാര്യ.
വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ എം ബി രാജേഷിന് തന്നെയായിരുന്നു ലീഡ് ഉണ്ടായിരുന്നത്. പിന്നീട് നില മാറിമറിയുകയായിരുന്നു. കഴിഞ്ഞ ആറ് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലായി എല്‍ഡിഎഫിന്റെ സ്ഥിരം സീറ്റാണ് പാലക്കാട്. ഇതില്‍ 2009 മുതല്‍ എം ബി രാജേഷ് തന്നെയായിരുന്നു വിജയിച്ചത്. എന്നാൽ പൊതുതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ യു.ഡി.എഫിന് കൃത്യമായ മേല്‍ക്കൈ നേടുകയായിരുന്നു. 13ാമത് ലോക്സഭ തെരഞ്ഞെടുപ്പില്‍ 19 ഇടങ്ങളില്‍ യു.ഡി.എഫ് മുന്നേറ്റം തന്നെയാണ് കാഴ്ച്ചവച്ചത്.
ഏകദേശം പകുതിയിലധികം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോഴേയ്ക്കും ഏഴിടങ്ങളില്‍ യു.ഡി.എഫ് ലീഡ് ലക്ഷം വോട്ടുകള്‍ കടന്നിരുന്നു. കൊല്ലം, ആലത്തൂര്‍, പൊന്നാനി, മലപ്പുറം, ഇടുക്കി, എറണാകുളം,വയനാട് തുടങ്ങി ഏഴിടങ്ങളിലാണ് യു.ഡി.എഫ് ലക്ഷത്തില്‍പ്പരം വോട്ടുകളുടെ ലീഡ് നേടി വിജയം ഉറപ്പിച്ചത്. ഇതില്‍ വയനാടും മലപ്പുറവും ഭൂരിപക്ഷം രണ്ട് ലക്ഷം പിന്നിട്ടിരുന്നു. 19 ഇടങ്ങളില്‍ യു.ഡി.എഫ് മുന്നേറുമ്പോള്‍, ആലപ്പുഴയില്‍ മാത്രമാണ് എല്‍.ഡി.എഫ് ലീഡ് തുടർന്നത്.
പാലക്കാട് ഡി.സി.സിയുടെ അമരക്കാരാനായി ഇരിക്കുമ്പോഴാണ് ഈ അപ്രതീക്ഷിത ഭാഗ്യം വി.കെയിലേക്ക് കടന്നെത്തുന്നത്. 57 മുതൽ 2014 വരെ നീണ്ട ലോക്‌സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ മൂന്ന് തവണ മാത്രമാണ് യു.ഡി.എഫിന് പാലക്കാടൻ മണ്ണിൽ അട്ടിമറി വിജയം ഉറപ്പിക്കാൻ സാധിച്ചത്.
അടുപ്പിച്ച് രണ്ട് തവണ മൃഗീയഭൂരിപക്ഷം കിട്ടിയ ആത്മവിശ്വസത്തിലാണ് എം.ബി രാജേഷും ഇടത് ചേരിയും പ്രചരണ പ്രവർത്തനങ്ങൾ നടത്തിയത് എങ്കിലും വികസനം ഏശാത്ത പാലക്കാടിന് വി.കെ മുന്നോട്ട് വെച്ചത് പാലക്കാടിന്റെ വാ്യാവസായിക വിപ്ലവമായിരുന്നു. 67ൽ ഇ.കെ നയനാരും 71ൽ എ കെ ഗോപാലനും പിന്നീട് നാലു തവണ എൻ.എൻ കൃഷ്ണദാസും വിജയിച്ച് കയറിയ പാലക്കാടൻ മണ്ണിൽ മൂന്നാം തവണയാണ് എം ബി രാജേഷ് അങ്കത്തിനൊരുങ്ങിയത്.
https://www.facebook.com/Malayalivartha