ജനങ്ങളുടെ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു; സ്മൃതി ഇറാനി സ്നേഹത്തോടെ അമേഠിയെ സംരക്ഷിക്കുമെന്ന് കരുതുന്നു; പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കും അഭിനന്ദനങ്ങൾ നേർന്ന് രാഹുൽ ഗാന്ധി

തിരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി .ഏത് തരത്തിലുള്ള തിരിച്ചടിയുണ്ടായാലും നിലവിലെ സമീപനം മാറ്റില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു . എത്രത്തോളം മോശമായ വാക്കുകള്‍ തനിക്കെതിരെ ഉണ്ടായാലും സ്നോഹത്തിന്റെ ഭാഷ താന്‍ അവസാനിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ഡല്‍ഹിയില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്റെ ചിന്തകള്‍ എവിടെയാണ് പിഴച്ചതെന്ന് ചര്‍ച്ച ചെയ്യേണ്ട ദിവസമല്ല ഇന്ന്. ജനങ്ങള്‍ നരേന്ദ്രമോദിയെ അവരുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത ദിവസമാണ് ഇന്ന്. ജനങ്ങളുടെ ആ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നുവെന്ന പറഞ്ഞ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കും അഭിനന്ദനങ്ങളും നേര്‍ന്നു.
അമേഠിയിലെ ജനങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കുന്നു, സ്മൃതി ഇറാനിയെയും അഭിനന്ദിക്കുന്നു. ഇത് രാഷ്ട്രീയമാണ്. സ്മൃതി ഇറാനി സ്നേഹത്തോടെ അമേഠിയെ സംരക്ഷിക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേഠിയിലും വയനാട്ടിലും മത്സരിച്ച രാഹുല്‍ ഗാന്ധി വയനാട്ടില്‍ റെക്കോഡ് ഭൂരിപക്ഷത്തിന് വിജയിച്ചപ്പോള്‍ അമേഠിയില്‍ സ്മൃതി ഇറാനിയോട് തോറ്റു. നാലു ലക്ഷത്തിലധികം ഭൂരിപക്ഷത്തിനാണ് വയനാട്ടില്‍ രാഹുല്‍ വിജയിച്ചത്. എന്നാല്‍ മുപ്പതിനായിരത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.
https://www.facebook.com/Malayalivartha