മുംബൈ നഗരത്തില്‍ വന്‍ അഗ്നിബാധ.... രണ്ടു മരണം, 12 ഓളം പേര്‍ ആശുപത്രിയില്‍

മുംബൈ നഗര മധ്യത്തിലെ ഭേന്ദി ബസാറില്‍ വന്‍ അഗ്‌നിബാധ. സംഭവത്തില്‍ രണ്ടു പേര്‍ പൊള്ളലേറ്റ് മരിച്ചു. പൊള്ളലേറ്റ 12 പേരെ രക്ഷപ്പെടുത്തിയെന്നും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നുമാണ് വിവരം.
ഒന്നിലേറെ അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. നിലവില്‍ തീ നിയന്ത്രണ വിധേയമാണെന്നാണ് വിവരം.
"
https://www.facebook.com/Malayalivartha