രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവയ്ക്കാത്തത് അദ്ഭുദപ്പെടുത്തുന്നതായി പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹ

ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു ശേഷവും രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവയ്ക്കാത്തത് അദ്ഭുദപ്പെടുത്തുന്നതായി പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹ. രാഷ്ട്രീയ പ്രായോഗികത കോൺഗ്രസിന് പുതിയൊരു അധ്യക്ഷനെ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ചിലപ്പോൾ കോൺഗ്രസിന് അതിന് സാധിച്ചെന്നുവരില്ലെന്നും രാമചന്ദ്ര ഗുഹ ട്വീറ്റ് ചെയ്തു.
കോൺഗ്രസ് ഈ കുടുംബവാഴ്ചയെ എറിഞ്ഞുകളയണമെന്നു അദ്ദേഹം തെരഞ്ഞെടുപ്പ് വിശകലനവിദഗ്ധൻ യോഗേന്ദ്ര യാദവിന്റെ ട്വീറ്റിനു മറുപടിയായി പറഞ്ഞു.
കോൺഗ്രസ് തീർച്ചയായും ഇല്ലാതാകണം-യോഗേന്ദ്ര യാദവ് പറഞ്ഞു. ഇന്ത്യയെന്ന ആശയത്തെ സംരക്ഷിക്കാനായി ബിജെപിയെ തടയാൻ ഈ തെരഞ്ഞെടുപ്പിലും കോൺഗ്രസിനു കഴിയുന്നില്ലെങ്കിൽ ഇന്ത്യൻ ചരിത്രത്തിൽ അതിന് ഗുണാത്മകമായ ഒരു പങ്കും വഹിക്കാൻ കഴിയില്ല. ഒരു ബദലിനെ ഉണ്ടാക്കുന്നതിൽ തടസം നിൽക്കുകയാണ് ഇന്ന് കോൺഗ്രസെന്നും യോഗേന്ദ്ര യാദവ് ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha