ബിസിനസുകാരന്‍ ഭാര്യയേയും മകളേയും വെടിവച്ച് കൊന്ന ശേഷം ജീവനൊടുക്കി; മകന്‍ ഗുരുതരാവസ്ഥയില്‍

പാറ്റ്നയില്‍ ഭാര്യയേയും മകളേയും വെടിവച്ച് കൊന്ന ശേഷം ബിസിനസുകാരന്‍ ജീവനൊടുക്കി. പാറ്റ്നയിലെ കിദ്വായ്പുരിയിലെ കോട്വാലി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. നിഷാന്ത് ഷറഫ് എന്നയാളാണ് ഭാര്യ അല്‍ക ഷറഫ്, മകള്‍ അനന്യ (8) എന്നിവരെ കൊലപ്പെടുത്തിയത്. മകന്‍ ഇഷാന്ത് (9) ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്.
ഭാര്യയും മക്കളും ഉറങ്ങിക്കിടക്കുമ്പോള്‍ അവര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നിഷാന്ത് ആത്മഹത്യ ചെയ്തു. പാറ്റ്നയില്‍ മൂന്ന് ടെക്സ്റ്റൈല്‍ ഷോപ്പുകളും നാലിടങ്ങളിലായി ജ്യൂവല്ലറി ഷോപ്പുകളും നിഷാന്തിന്റെ ഉടമസ്ഥതയിലുണ്ട്. രാവിലെ എട്ട് മണിയായിട്ടും വീട് തുറക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് ആത്മഹത്യയും കൊലപാതകവും നടന്ന വിവരം പുറത്തുവന്നത്.
കയ്യിലുണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് ബന്ധുക്കള്‍ അകത്ത് കടന്നപ്പോള്‍ നിഷാന്തിനെയും ഭാര്യയേയും മക്കളേയും രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തി. മകന്‍ ഇഷാന്തിന് മാത്രം ജീവനുണ്ടായിരുന്നു. ഈ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോക്കിന്റെ തിരയൊഴിഞ്ഞ കാട്രിഡ്ജുകളും ആത്മഹത്യാ കുറിപ്പും മുറിയില്‍ നിന്ന് കണ്ടെടുത്തു.
https://www.facebook.com/Malayalivartha