നിയമസഭാ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കേജ്‌രിവാളിനെതിരെ മത്സരിക്കുമെന്ന് കിരണ്‍ ബേദി

ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടാല്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കേജ്‌രിവാളിനെതിരെ മത്സരിക്കുമെന്ന് കിരണ്‍ ബേദി പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന മുന്‍ നിലപാട് മാറ്റിയതായുള്ള ആം ആദ്മി പാര്‍ട്ടിയുടെ വിമര്‍ശനവും കിരണ്‍ ബേദി തള്ളി. രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന കാര്യത്തില്‍ തീരുമാനം തന്റേത് മാത്രമാണ്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഉണ്ടായിരുന്ന എതിര്‍പ്പ് അദ്ദേഹത്തിന്റെ നേതൃത്വപാടവം കണ്ട് ഇല്ലാതായെന്നും അവര്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യവും മണ്ഡലം ഏതാണെന്നുമുള്ള കാര്യങ്ങളൊക്കെ പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. ജയിക്കാനോ തോല്‍ക്കാനോ വേണ്ടിയല്ല എന്നെ കൊണ്ടുവന്നത്. പാര്‍ട്ടി ജയിക്കുന്നത് കാണാനാണ് എനിക്ക് ആഗ്രഹം ബേദി പറഞ്ഞു.
ഡല്‍ഹിയില്‍ ബി.ജെ.പിയുടെ കുന്തമുന ആവുമോയെന്ന ചോദ്യത്തിന് അവര്‍ വ്യക്തമായ മറുപടി പറഞ്ഞില്ല. കാലമാണ് അത് പറയേണ്ടത്. ഡല്‍ഹിയില്‍ സ്ഥിരതയുള്ള സര്‍ക്കാരാണ് വേണ്ടത്. ഒരു വര്‍ഷം സര്‍ക്കാരില്ലാതെ കടന്നുപോയി. അതിന് വലിയ വില നല്‍കേണ്ടി വന്നുവെന്നും ബേദി ചൂണ്ടിക്കാട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























