ആശ്വസിക്കാം... പെട്രോളിന് രണ്ടു രൂപ 42 പൈസയും ഡീസലിന് രണ്ടു രൂപ 25 പൈസയും കുറച്ചു

പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു. പെട്രോളിന് രണ്ടു രൂപ 42 പൈസയും ഡീസലിന് രണ്ടു രൂപ 25 പൈസയുമാണ് കുറച്ചത്. അതിനിടെ കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ രണ്ടു രൂപ വര്‍ധിപ്പിച്ചു. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.
രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില 45 ഡോളറായി താഴ്ന്നതിനെ തുടര്‍ന്നാണ് പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായത്. ആറു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ ക്രൂഡ് ഓയില്‍ വില. കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം ക്രൂഡ് ഓയില്‍ വില ബാരലിന് അഞ്ചു ഡോളര്‍ കുറഞ്ഞു.
അസംസ്‌കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞിട്ടും ഇന്ധന വില കുറയ്ക്കാത്ത എണ്ണക്കമ്പനികളുടെ നടപടിയ്‌ക്കെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























