കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിന് പിന്തുണയുമായി ബാബ രാംദേവ്

ബിജെപിയില്‍ ചേര്‍ന്ന മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിന് പിന്തുണയുമായി യോഗാ ഗുരു ബാബ രാംദേവ് രംഗത്തെത്തി. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനേക്കാള്‍ അടുത്ത ഡല്‍ഹി മുഖ്യമന്ത്രിയാകാന്‍ നല്ലത് കിരണ്‍ ബേദിയെന്നാണ് രാംദേവ് ഒരു ദേശീയ ചാനലിനോട് പറഞ്ഞത്. കിരണ്‍ ബേദി ഡല്‍ഹിയില്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് രാം ദേവിന്റെ ഇത്തരത്തിലൊരു പ്രസ്താവന.
കിരണ്‍ ബേദിക്ക് മുഖ്യമന്ത്രിയാകാനുള്ള എല്ലാ യോഗ്യതയുമുണ്ട്. അവര്‍ ആദ്യത്തെ ഐപിഎസ് ഓഫിസര്‍ ആണ്. അവര്‍ക്ക് ഒരു കാഴ്ചപ്പാടും അതിനുള്ള ശക്തിയുമുണ്ടെന്ന് രാം ദേവ് പറഞ്ഞു. കെജ്‌രിവാളുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ കിരണ്‍ ബേദിയാണ് മികച്ചതെന്നും രാംദേവ് പറഞ്ഞു.
കെജ്‌രിവാളിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് ഒരിക്കല്‍ ഞാന്‍ അനുഗ്രഹം കൊടുത്തതാണ് എന്നാണ് രാംദേവ് പറഞ്ഞത്. അതിനാല്‍ തന്നെ കെജ്‌രിവാളിനെതിരെ ഒന്നും പറയില്ല. അദ്ദേഹം തന്റെ തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുകയാണ്. ഒന്നു രണ്ടു മാസം വൈദ്യുതി ബില്‍ കുറയ്ക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. കൂടുതലൊന്നും സാധിച്ചില്ലെന്നും രാംദേവ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























