സോണിയ ഗാന്ധിയുടെ ജീവിത കഥയുമായി സ്പാനിഷ് എഴുത്തുകാരന്റെ ദി റെഡ് സാരീ ഇന്ത്യയില്‍ പുറത്തിറങ്ങി

സോണിയ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി സ്പാനിഷ് എഴുത്തുകാരനായ ജാവിയര്‍ മോറോ എഴുതിയ ദി റെഡ് സാരി എന്ന പുസ്തകം രാജ്യത്തെ പുസ്തകശാലകളിലെത്തി. സോണിയയുടെ കുട്ടിക്കാലം, പ്രണയം, വിവാഹം, ഇപ്പോഴുള്ള രാഷ്ട്രീയ ജീവിതം എന്നിവയെക്കുറിച്ച് പുസ്തകത്തില്‍ പറയുന്നുണ്ട്. രാജീവ് ഗാന്ധിക്ക് ശേഷം ഇന്ത്യക്കാരുടെ മനസില്‍ ഏറ്റവും കൂടുതല്‍ സ്വധീനം ചെലുത്തിയ വ്യക്തിയാണ് സോണിയ. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് ശേഷം രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാവുന്നതിന് സോണിയ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെന്ന് പുസ്തകത്തിലുണ്ട്. നിങ്ങളെ അവര്‍ കൊല്ലുമെന്നും എന്നെയും കുഞ്ഞുങ്ങളെയും അനാഥരാക്കരുതെന്നും സോണിയ രാജീവ് ഗാന്ധിയോട് പറഞ്ഞതായും എന്നാല്‍ രാജീവ് ഗാന്ധി ഇത് ചെവികൊണ്ടില്ലെന്നും പുസ്തകത്തില്‍ പറയുന്നു.
2004-ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ പ്രധാനമന്ത്രിയാവാന്‍ സാധ്യത ഉണ്ടായിട്ടും മാറിനിന്നത് ഇക്കാരണത്താലാണ്. സോണിയയുടെ എതിര്‍പ്പ് കാരണമാണ് രാഹുല്‍ ഗാന്ധിയും മന്ത്രി സ്ഥാനവും പ്രധാനമന്ത്രിസ്ഥാനവും ഏറ്റെടുക്കാന്‍ വിസമ്മതിച്ചതെന്നും പറയുന്നു. റോളി ബുക്കിന്റെ എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രിയ കപ്പൂറാണ് \'ദി റെഡ് സാരി\' എന്ന പുസ്തകം ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 455 പേജുള്ള പുസ്തകത്തിന് 395 രൂപയാണ് വില.
ബംഗ്ലാദേശ് യുദ്ധം, അടിയന്തരാവസ്ഥ, ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ തുടങ്ങിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നെഹ്രുഗാന്ധി കുടുംബങ്ങളുടെ ജീവിതത്തെപ്പറ്റിയും ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. 2008ല്‍ സ്‌പെയിനില്‍ \'എല്‍ സാരി റോജോ\' എന്ന പേരില്‍ ഈ പുസ്തകം പുറത്തിറങ്ങിയിരുന്നു. ഇതിന്റെ ഉള്ളടക്കം തെറ്റായ രീതിയിലാണെന്നും അതില്‍ പകുതി മാത്രമേ സത്യമുള്ളെന്നും മറ്റും ആരോപിച്ച് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വി മോറോയ്‌ക്കെതിരെ 2010ല്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























