ദേവദാസിയാക്കല്‍ ചടങ്ങിനെക്കുറിച്ചു കൂടുതല്‍ പഠനം നടത്തുമെന്നു ദേശീയ വനിതാ കമ്മിഷന്‍

വിവിധ സംസ്ഥാനങ്ങളില്‍ നിലവിലുള്ള ദേവദാസിയാക്കല്‍ ചടങ്ങിനെക്കുറിച്ചു കൂടുതല്‍ പഠനം നടത്തുമെന്നു ദേശീയ വനിതാ കമ്മിഷന്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ഉത്തര കര്‍ണാടകയിലെ ഉച്ചുംഗിമലയിലുള്ള ദുര്‍ഗാക്ഷേത്രത്തില്‍ നിയമവിരുദ്ധമായി നടത്തുന്ന ദേവദാസിയാക്കല്‍ ചടങ്ങുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണു നടപടി. ഉച്ചുംഗിമലയിലെ ചടങ്ങ് കോടതി തടഞ്ഞിരുന്നു.
കേസ് കോടതി ഇന്നലെ പരിഗണിച്ചു. കേന്ദ്രസര്‍ക്കാരും മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളും ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കിയില്ല. ഈ പശ്ചാത്തലത്തില്‍, കേസ് സാധാരണ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാന്‍ തീരുമാനമായി. അടുത്തമാസം രണ്ടിനും മാഘ പൗര്‍ണമി ആഘോഷമുണ്ട്. ദേവദാസിയാക്കലിനെക്കുറിച്ച് അടുത്തകാലത്തെങ്ങും വിശദമായ പഠനം നടന്നിട്ടില്ലെന്നും മദ്രാസ് സര്‍വകലാശാലയുമായും മറ്റും സഹകരിച്ചു നടപടികളെടുക്കുന്നുണ്ടെന്നും വനിതാ കമ്മിഷന്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























