പത്തു വയസുകാരിയായ മകളെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിച്ച അച്ഛന്‍ അറസ്റ്റില്‍

പത്തു വയസുകാരിയായ മകളെ ജീവനോടെ കുഴിച്ചു മൂടാന്‍ ശ്രമിച്ച അച്ഛനെ പൊലീസ് അറസ്റ്റു ചെയ്തു. അബുള്‍ ഹുസൈന്‍ എന്നയാളാണ് അറസ്റ്റിലായത്. ഇന്ത്യബംഗ്‌ളാദേശ് അതിര്‍ത്തിയ്ക്ക് സമീപത്തെ ഗ്രാമത്തിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയോടുള്ള അനിഷ്ടമാണ് സംഭവത്തിന് പിന്നിലെന്നാണ് അറിയാന്‍ സാധിക്കുന്നത്.
ഭാര്യ പുറത്തു പോയ സമയത്ത് വീടിന്റെ പുറകില്‍ വലിയ കുഴിയെടുത്ത ശേഷം മകളുടെ കൈകള്‍ കെട്ടി വായില്‍ പ്‌ളാസ്റ്റര്‍ ഒട്ടിച്ച് കുഴിയിലേക്കിറക്കി. തുടര്‍ന്ന് നെഞ്ചിന്റെ ഭാഗം വരെ മണ്ണിട്ട് മൂടുകയായിരുന്നു. ഇതിനിടെ ഭാര്യ വീട്ടില്‍ മടങ്ങിയെത്തി. തുടര്‍ന്ന് ഹുസൈന്‍ കുട്ടിയുടെ തലയില്‍ വലിയൊരു പാത്രം കമിഴ്ത്തി മറയ്ക്കാന്‍ ശ്രമിച്ചു.
എന്നാല്‍ മകളെ കാണാനില്ലെന്ന് ഭാര്യ അയല്‍ക്കാരോട് പറയുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുഴിയില്‍ കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. നാട്ടുക്കാര്‍ ഉടനെ തന്നെ പോലീസിനെ അറിയിക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊലപാതകശ്രമത്തിന് ഇയാളുടെ മേല്‍ പോലീസ് കേസേടുത്തു .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























