നിക്ഷേപം ലഭിക്കാതെ റെയില്‍വേ വിഷമവൃത്തത്തിലാണെന്ന് മന്ത്രി സുരേഷ് പ്രഭു

നിക്ഷേപം ലഭിക്കാതെ റെയില്‍വേ വിഷമവൃത്തത്തില്‍ ആണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം ഒരുക്കുന്നതിന് നിക്ഷേപം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. പ്രമുഖ ബിസിനസ് പത്രമായ ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച ആഗോള ബിസിനസ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നല്ല രീതിയില്‍ നിക്ഷേപം ലഭിച്ചാല്‍ ഇന്ത്യയിലെ റെയില്‍വേയെ വരും വര്‍ഷങ്ങളില്‍ മികച്ച വളര്‍ച്ചയുടെ പാതയില്‍ എത്തിക്കാനാവും. യാത്രക്കാരെ കൂടാതെ ചരക്കുകള്‍ കൂടി കൊണ്ടുപോകണമെങ്കില്‍ 30 മുതല്‍ 40,000 കിലോമീറ്റര്‍ പാതയുടെ ആവശ്യമുണ്ട്. അടിസ്ഥാന സൗകര്യം മികച്ചതാണെങ്കില്‍ മൊത്ത ആഭ്യന്തര വളര്‍ച്ചയുടെ 2.5 ശതമാനം സംഭാവന ചെയ്യാന്‍ റെയില്‍വേയ്ക്ക് കഴിയും. എന്നാല്‍ അടിസ്ഥാന സൗകര്യ മേഖലയില്‍ നിക്ഷേപിക്കാന്‍ തക്ക സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ എന്നതാണ് വാസ്തവം സുരേഷ് പ്രഭു ചൂണ്ടിക്കാട്ടി.
യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞാല്‍ നക്‌സല്‍ പ്രവര്‍ത്തനത്തിലും തീവ്രവാദത്തിലും അവര്‍ ആകൃഷ്ടരാവുന്നത് തടയാനാവുമെന്നും അദ്ദേഹം പറഞ്ഞു. ചെലവാക്കുന്ന ഓരോ രൂപയ്ക്കും മുഴുവന്‍ ഫലവും ഉണ്ടാവുന്നു എന്ന് ഉറപ്പ് വരുത്താനായാല്‍ ലാഭം ഉണ്ടാവുമെന്നത് തീര്‍ച്ചയാണെന്നും സുരേഷ് പ്രഭു വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























