എയര്‍ ഇന്ത്യ വിമാനത്തില്‍ എന്‍ജിനീയറെ പൈലറ്റ് കയ്യേറ്റം ചെയ്തു

എയര്‍ ഇന്ത്യ വിമാനത്തില്‍ എന്‍ജിനീയറെ പൈലറ്റ് ആക്രമിച്ചു. വിമാനത്തിന്റെ കോക്ക്പീറ്റിനുള്ളില്‍ വച്ച് പൈലറ്റ് വിമാന എന്‍ജിനീയറെ കയ്യേറ്റം ചെയ്യുകയായിരുന്നു. ചെന്നൈ-പാരിസ് എഐ 143 വിമാനത്തില്‍ ഇന്ന് രാവിലെയാണ് സംഭവം. ഇതേ തുടര്‍ന്ന് രണ്ടു മണിക്കൂര്‍ വൈകിയാണ് വിമാനം പുറപ്പെട്ടത്. പൈലറ്റായ മണിക് ലാലിന്റെ ആക്രമണത്തെ തുടര്‍ന്ന് എഞ്ചിനീയറായ കണ്ണനാണ് പരിക്കേറ്റത്. ലാലും കണ്ണനും തമ്മില്‍ കോക്ക്പിറ്റിനുള്ളില്‍ വച്ച് വാക്കേറ്റം ഉണ്ടായിരുന്നു.
ഇതിനൊടുവില്‍ പൈലറ്റിന്റെ ഇടിയേറ്റ് കണ്ണന്റെ മൂക്കില്‍ നിന്നും രക്തം വാര്‍ന്നൊഴുകിയതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ ശേഷം വിമാനത്തിന്റെ കോക്ക്പിറ്റില്‍ കയറി വാതിലടച്ച മാണിക്‌ലാല്‍ പുറത്തേക്ക് ഇറങ്ങാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തില്‍ നിന്നും ഇന്ന് രാവിലെ 8:45ന് പുറപ്പെടേണ്ടിയിരുന്ന വിമാനം രണ്ട് മണിക്കൂറോളം വൈകി. 142 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പിന്നീട് പുറത്തെത്തിയ ഇയാളെ വൈദ്യപരിശോധനയ്ക്കായി കൊണ്ടു പോവുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























