അരവിന്ദ് കെകെജ്രിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്

ഡല്‍ഹി ബി.ജെ.പി അദ്ധ്യക്ഷന്‍ സതീഷ് ഉപാദ്ധ്യായ് നല്‍കിയ പരാതിയിന്മേല്‍ ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസയച്ചു. ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്കകം നോട്ടീസിന് മറുപടി നല്‍കണമെന്ന് കമ്മീഷന്‍ കെജ്‌രിവാളിനോട് ആവശ്യപ്പെട്ടു. പ്രസ്താവനയുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച കമ്മീഷന്‍ പ്രഥമദൃഷ്ട്യാ കെജ്‌രിവാള്‍ തിരഞ്ഞെടുപ്പ് ചട്ടം ലഘിച്ചിരിക്കുകയാണെന്ന് നിരീക്ഷിച്ചു.
ഡല്‍ഹിയിലെ വൈദ്യുതി വിതരണ കമ്പനിയും റിലയന്‍സിന്റെ സഹോദര സ്ഥാപനവുമായ ബി.എസ്.ഇ.എസിന് ഇലക്ട്രിക് മീറ്ററുകള്‍ വിതരണം ചെയ്യുന്നത് സതീഷിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണെന്നും 2012ല്‍ ഡല്‍ഹിയില്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സ്വകാര്യ കമ്പനികളില്‍ നിന്ന് രാജിവച്ചെന്ന സതീഷിന്റെ വാദം തെറ്റാണെന്നും ബുധനാഴ്ച കെജ്‌രിവാള്‍ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് സതീഷ് ഉപാദ്ധ്യായ് കമ്മീഷനെ സമീപിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























