ജമ്മുകാശ്മീരില്‍ സൈന്യം രണ്ടു ഭീകരരെ വധിച്ചു

ജമ്മു കശേമീരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു ഭീകര്‍ കൊല്ലപ്പെട്ടു. വടക്കന്‍ കശ്മീരിലെ സോപോര്‍ പ്രവിശ്യയിലാണ് സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിക്കാനായത്. രാവിലെ പതിവ് പട്രോളിങിനിറങ്ങിയ സുരക്ഷാസേനയ്ക്കു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ഒളിച്ച വീട് സുരക്ഷാസേന വളഞ്ഞു. സൈന്യവും പൊലീസും സിആര്‍പിഎഫും അടങ്ങിയ സംയുകക്കത സേനയാണ് ഭീകരരെ കീഴടക്കിയത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കശ്മീരില്‍ കൊല്ലപ്പെട്ടത് എട്ടു ഭീകരരാണ്. കഴിഞ്ഞ ദിവസം മോട്ടോര്‍ ബൈക്കില്‍ ജോലിസ്ഥലത്തേക്കു പോയ പൊലീസുകാരന്‍ സൂര്‍ അഹമ്മദ് ദര്‍ ഭീകരരുടെ വെടിയേറ്റു മരിച്ചിരുന്നു. ദക്ഷിണ കശ്മീരിലെ കുല്‍ഗം ജില്ലയിലാണു സംഭവം.
ഇതിനിടെ, റിപ്പബ്ലിക് ദിനത്തില്‍ ഭീകരാക്രമണം ഉണ്ടാകാതിരിക്കാന്‍ കൈക്കൊള്ളേണ്ട കരുതല്‍ നടപടികള്‍ ഗവര്‍ണര്‍ എന്‍.എന്‍. വോറ വിളിച്ച ഉദ്യോഗസ്ഥരുടെ യോഗം ചര്‍ച്ച ചെയ്തു. ഈയാഴ്ച സുരക്ഷാമേധാവികളുടെ യോഗം ചേരാനും തീരുമാനിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























